ശബ്ദ സന്ദേശം പുറത്ത്
കണ്ണൂർ: പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് കാരക്കോണം സ്വദേശി അനു ജീവനൊടുക്കിയ പശ്ചാത്തലത്തിൽ, സൈബർ എതിരാളികൾ സർക്കാരിനെ ആസൂത്രിതമായി ആക്രമിക്കാൻ സാദ്ധ്യതയുള്ളതിനാൽ പാർട്ടി പ്രവർത്തകരും അതേ രീതിയിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ട് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനയച്ച ശബ്ദസന്ദേശം പുറത്തായി.
ശബ്ദ സന്ദേശത്തിൽ നിന്ന്: എന്തെല്ലാമാണ് കമന്റ് ബോക്സിൽ രേഖപ്പെടുത്തേണ്ടതെന്ന് കാപ്സ്യൂൾ ടൈപ്പായി അയച്ചുതരുന്നുണ്ട്. ഒരു ലോക്കലിൽ ചുരുങ്ങിയത് മുന്നൂറോ നാനൂറോ പ്രതികരണങ്ങൾ വരുത്താൻ ശ്രമിക്കണം. ഒരാൾ തന്നെ പത്തും പതിനഞ്ചും കമന്റ് ചെയ്തിട്ട് കാര്യമില്ല. കൂടുതൽ പേർ കമന്റ് ചെയ്യുക എന്നിടത്ത് എത്തണം. ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ളവർക്ക് ഈ നിർദേശം പോകേണ്ടതുണ്ട്.
ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിതമായി ശ്രമം നടക്കുന്നു. വസ്തുത പൊതുജനത്തെ ബോദ്ധ്യപ്പെടുത്താനാണ് പ്രചാരണം".
എം.വി. ജയരാജൻ
.