വാഷിംഗ്ടൺ: കൊവിഡ് നിയമങ്ങൾ തെറ്റിച്ച് ഹെയർ സലൂണിൽ പോയ അമേരിക്കൻ സ്പീക്കർ നാൻസി പെലോസിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് പെലോസി സാൻ ഫ്രാൻസിസ്കോയിലെ സലൂൺ സന്ദർശിച്ചത്. കൊവിഡ് വ്യാപനം ഗുരുതരമായ സാഹചര്യത്തിൽ സലൂണിലേക്ക് പോയ നടപടി ശരിയായില്ലെന്നാണ് വിമർശനം.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ ഈ അവസരം മുതലെടുത്തു.
'ഡെമോക്രാറ്റിക് പാർട്ടിയുടെ വക്താവ് കൂടിയായ പെലോസിയുടെ നടപടി കണ്ടല്ലോ. ആ പാർട്ടി മുഴുവൻ കൊവിഡിനെ കാണുന്ന രീതിയാണിതെന്ന്' റിപ്പബ്ളിക്കൻ പാർട്ടി പ്രചാരം തുടങ്ങി. അമേരിക്കയിലെ സലൂണുകളിൽ ആളുകൾക്ക് പ്രവേശനം അനുവദിച്ചു തുടങ്ങിയിട്ടില്ല. അതിനാൽ തന്നെ നാൻസി പെലോസിക്ക് അപ്പോയിൻമെന്റ് ലഭിച്ചത് എങ്ങനെയെന്നത് സംബന്ധിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് നാൻസിയുടെ പ്രതികരിച്ചു. കഴിഞ്ഞ രണ്ട് വർഷമായ ഹൗസ് ഒഫ് റപ്രസന്റേറ്റീവ്സിലെ സ്പീക്കറാണ് നാൻസി.