ലണ്ടൻ: നടൻ റോബർട്ട് പാറ്റിൻസൺ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സൂപ്പർ ഹീറോ സിനിമയായ ദ ബാറ്റ്മാന്റെ നിർമ്മാണം താത്ക്കാലികമായി നിറുത്തിവച്ചു. സംഘത്തിലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചിത്രീകരണം നിറുത്തിവച്ചതായി നിർമ്മാതാക്കളായ വാർണർ ബ്രോസ് പ്രസ്താവനയിൽ പറഞ്ഞു.ആർക്കാണ് കൊവിഡ് ബാധിച്ചതെന്ന് വാർണർ ബ്രോസ് സ്ഥിരീകരിച്ചിട്ടില്ല.എന്നാൽ പ്രധാന കഥാപാത്രമായ ബാറ്റ്മാനെ അവതരിപ്പിക്കുന്ന റോബർട്ട് പാറ്റിൻസണാണ് രോഗം സ്ഥിരീകരിച്ചതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അദ്ദേഹവും തനിക്ക് രോഗമുണ്ടെന്ന് വ്യക്തമാക്കി.