തൊടുപുഴ: കേരളാ കോൺഗ്രസ് (എം) ചെയർമാനായി പ്രവർത്തിക്കുന്നതിൽ നിന്നും, പാർട്ടി യോഗങ്ങൾ ചേരുന്നതിൽ നിന്നും ജോസ് കെ. മാണിയെ തടഞ്ഞ ഇടുക്കി മുനിസിഫ് കോടതിയുടെ ഉത്തരവ് ലംഘിച്ചതായി കാണിച്ച് ജോസ് കെ. മാണിക്കെതിരേ ജോസഫ് വിഭാഗം ഹർജി നൽകി.
കേസിലെ വാദി മനോഹർ നടുവിലേടത്താണ് തൊടുപുഴ വെക്കേഷൻ കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ജോസ് കെ. മാണി വിഭാഗത്തിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം വിളിച്ചുചേർക്കുന്നതും, ചെയർമാനെന്ന നിലയിൽ പോസ്റ്ററുകളും ബാനറുകളും തുടങ്ങിയവ സ്ഥാപിച്ചു പരസ്യം നൽകുന്നതും തടയണം.. പാർട്ടി യോഗങ്ങൾ വിളിച്ചുചേർക്കാൻ ഭരണഘടന പ്രകാരം ചെയർമാന് മാത്രമാണ് അധികാരമെന്നും ഹർജിയിൽ പറയുന്നു.