കോട്ടയം : തോരാമഴ മലയോരമേഖലയിൽ വീണ്ടും ഭീതി ഉയർത്തുന്നു. മുണ്ടക്കയത്ത് ഉരുൾപൊട്ടി മലവെള്ളപ്പാച്ചിലുണ്ടായതോടെ ജനങ്ങൾ ആശങ്കയിലാണ്. താഴ്ന്ന പ്രദേശങ്ങളിലും മഴ കനത്ത നാശമാണ് ഉണ്ടാക്കിയത്. കോട്ടയം താലൂക്കിലാണ് ഏറ്റവുമധികം നാശനഷ്ടം. അഞ്ചുനാൾ കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെയും മറ്റന്നാളും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ, കോഴിക്കോടും കണ്ണൂരും കഴിഞ്ഞാൽ കാലവർഷം ഏറ്റവും കൂടുതൽ ലഭിച്ചിരിക്കുന്നത് കോട്ടയത്താണ്. ജൂൺ 1 മുതൽ ഇന്നലെ വരെ ജില്ലയിൽ 178.9 സെന്റീമീറ്റർ മഴ പെയ്തു. സാധാരണ പെയ്യേണ്ടിയിരുന്നത് 163.8 സെന്റീമീറ്ററായിരുന്നു.