ടോക്കിയോ: ആരോഗ്യസംബന്ധമായി കാരണങ്ങളെത്തുടർന്ന് പ്രസിഡന്റ് സ്ഥാനം ഷിൻസോ ആബേ ഒഴിഞ്ഞതിനെ തുടർന്ന് ജപ്പാനിൽ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരിൽ ജനങ്ങൾക്ക് ഏറ്റവും പ്രിയങ്കരൻ ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിഡെ സുഗയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അഭിപ്രായ വോട്ടെടുപ്പിലും ഇതിന് സമാനമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
ഒരു പ്രാദേശിക പത്രം ഞായറാഴ്ച പ്രസിദ്ധീകരിച്ച സർവേയിൽ 44 ശതമാനം പേരും ആബെയ്ക്ക് പകരമായി സുഗ പ്രസിഡന്റാകാനാണ് ആഗ്രഹിക്കുന്നത്.
14നാണ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ മേധാവി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുൻ പ്രതിരോധ മന്ത്രി ഷിഗെരു ഇഷിബ, മുൻ വിദേശകാര്യ മന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരാണ് സുഗയുടെ പ്രധാന എതിരാളികൾ.