SignIn
Kerala Kaumudi Online
Monday, 23 November 2020 10.51 PM IST

മണ്ടേലയുടെ അഭിഭാഷകനായിരുന്ന ജോർജ് ബിസോസ് അന്തരിച്ചു

george-bisos

ജൊഹാനസ്ബർഗ്: വർണവിവേചന വിരുദ്ധ സമര സേനാനിയും നെൽസൻ മണ്ടേലയുടെ അഭിഭാഷകനുമായ ജോർജ് ബിസോസ് (92) അന്തരിച്ചു.

ഗ്രീസിൽ ജനിച്ച ബിസോസ് പതിമൂന്നാം വയസ്സിൽ, 1941ൽ രണ്ടാം ലോകയുദ്ധ അഭയാർത്ഥിയായാണ് ദക്ഷിണാഫ്രിക്കയിലെത്തിയത്. വർണവിവേചനത്തിനെതിരായ നിയമപോരാട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചു. 1964ൽ നെൽസൻ മണ്ടേലയ്ക്കെതിരായ രാജ്യദ്രോഹക്കേസ് മുതൽ അഞ്ചു ദശകത്തോളം മണ്ടേലയുടെ സ്വകാര്യ അഭിഭാഷകനും ആത്മസുഹൃത്തുമായിരുന്നു.മണ്ടേലയുടെ ജയിൽ മോചനത്തിനായുള്ള നടപടികൾക്കും നേതൃത്വം നൽകി. ജനാധിപത്യ ഭരണം വന്നപ്പോൾ ദക്ഷിണാഫ്രിക്കയുടെ നിയമപരിഷ്കരണ നടപടികളിലും മുഖ്യ പങ്കു വഹിച്ച ബിസോസ്, അവസാന കാലം വരെ മനുഷ്യാവകാശ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു.

A

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, GEORGE BIZOS DIED
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.