കൊച്ചി: പ്ലസ് വൺ ഒന്നാം അലോട്ട്മെന്റിൽ 18,264 വിദ്യാർത്ഥികളുടെ പട്ടികയായി. 11,425 ജനറൽ സീറ്റുകളും ഇതിൽ ഉൾപ്പെടുന്നു.
ജില്ലയിൽ ആകെ 22,329 സീറ്റുകളിലാണ് ഓൺലൈൻ പ്രവേശനം. ഇനി 4,065 സീറ്റുകൾ കൂടി ബാക്കിയുണ്ട്. 38,714 അപേക്ഷകളാണ് ആകെ ലഭിച്ചത്.
സാമ്പത്തികമായി പിന്നാക്കം നില്കുന്നവർക്കുള്ള സീറ്റ് വർദ്ധനവ് ഉൾപ്പടെ ആകെ ലഭ്യമായ സീറ്റുകളിലേക്കുള്ള പ്രവേശനമാണ് ഏകജാലകം വഴി ഇന്നലെ ആരംഭിച്ചത്.
ഇത്തവണ വിഭിന്ന ശേഷിയുള്ളവരുടെ അടക്കമുള്ള സംവരണ സീറ്റുകളിലെ അപേക്ഷകർക്കും ആദ്യ ഓപ്ഷനിൽ തന്നെ അലോട്ട്മെന്റ് നൽകി.
19 നു മുമ്പ് പ്രവേശനം നേടണം
ഒന്നാം അലോട്ട്മെന്റിൽ ആദ്യ ഓപ്ഷൻ ലഭിച്ചവർ 19 ന് വൈകീട്ട് അഞ്ചിന് മുമ്പായി ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഇന്ന് രാവിലെ 9 മുതൽ പ്രവേശനം ആരംഭിക്കും. കൊവിഡ് മുൻനിർത്തി നിശ്ചിത സമയം വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടിട്ടുണ്ട്.
മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് താത്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാനുള്ള സൗകര്യമുണ്ട്. താത്കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ടതില്ല. ഒന്നാം ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും തത്കാലിക പ്രവേശനം നേടാത്തവരെ പിന്നീടുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല.
രണ്ടാമത്തെ അലോട്ട്മെന്റിന് ശേഷം ഇതുവരെ അപേക്ഷിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം പുതിയ അപേക്ഷ സമർപ്പിക്കാം.
ഒന്നാം അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ഹയർ സെക്കൻഡറിയോട് ആഭിമുഖ്യം കാണിക്കാതെ പോളിടെക്നിക്, ഐ.ടി.ഐ., വി.എച്ച്.എസ്.ഇ. തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് താത്പര്യം പ്രകടിപ്പിക്കുന്നവർ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടും. ഇതനുസരിച്ച് ഒഴിവ് വരുന്ന സീറ്റുകൾ രണ്ടാം അലോട്ട്മെന്റിൽ ശേഷമാത്രമേ അറിയാൻ സാധിക്കൂ.
ഓൺലൈനായി ഫീസ് അടക്കാം:
ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് ജനറൽ റവന്യൂവിൽ അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം കാൻഡിഡേറ്റ് ലോഗിനിലെ ഫീ പേയ്മെന്റ് എന്ന ലിങ്കിലൂടെ ഓൺലൈനായി അടയ്ക്കാം. സ്കൂളിലും ഫീസടയ്ക്കാം
നിലവിലെ അലോട്ട്മെന്റ്(
ആകെ-സീറ്റ് അലോട്ട്ചെയ്ത്-ബാക്കി)