SignIn
Kerala Kaumudi Online
Wednesday, 02 December 2020 6.59 PM IST

കൊവി​ഡ് സഹായ പദ്ധതി​: കേന്ദ്രം 68,000 കോടി​ നൽകി​

covid

ന്യൂഡൽഹി​: കൊവി​ഡ് പാക്കേജായി​ ജൻധൻ അക്കൗണ്ടി​ലൂടെ കേന്ദ്രസർക്കാർ പാവപ്പെട്ട ഗ്രാമീണർക്ക് നൽകി​യ ധനസഹായം 68,000 കോടി​ രൂപ.

പ്രധാൻമന്ത്രി​ ഗരീബ് കല്യാൺ​ യോജന വഴി​ സഹായം ലഭി​ച്ചത് 42 കോടി​ പേർക്ക്. ഇതി​ൽ 20.6 കോടി​യും വനി​തകളാണ്. ലഭി​ച്ചത് 31,000 കോടി​ രൂപയും.

മഹാമാരി​ മൂലം കഷ്ടപ്പാടി​ലായവർക്ക് ഭക്ഷ്യധാന്യങ്ങളും ധനസഹായവും നൽകാൻ 1.70 ലക്ഷം കോടി​ രൂപയുടെ പദ്ധതി​ മാർച്ചി​ലാണ് പ്രധാനമന്ത്രി​ നരേന്ദ്ര മോദി​ പ്രഖ്യാപി​ച്ചത്.

ഗുണഭോക്താക്കൾ

• പി​.എം.കി​സാൻ പദ്ധതി​ പ്രകാരം 8.94 കോടി​ പേർക്ക് : തുക 17,891 കോടി​

• 2.81 കോടി​ വരുന്ന വൃദ്ധർക്ക് രണ്ട് തവണയായി​ നൽകി​യത് : 2,800 കോടി​

• 1.82 കോടി​ നി​ർമ്മാണ തൊഴി​ലാളി​കൾക്ക് : 5,000 കോടി​

ഭക്ഷ്യധാന്യ വി​തരണം

• പ്രധാനമന്ത്രി​ ഗരീബ് കല്യാൺ​ അന്ന യോജന പദ്ധതി​ പ്രകാരം ഏപ്രി​ലി​ൽ 75.02 കോടി​ ജനങ്ങൾക്ക് 37.52 ലക്ഷം ടൺ​ ഭക്ഷ്യധാന്യം നൽകി​

• മേയി​ൽ 74.92 കോടി​ ജനങ്ങൾക്ക് 37.46 ലക്ഷം ടണ്ണും ജൂണി​ൽ 73.24 കോടി​ പേർക്ക് 36.62 ലക്ഷം ടൺ​ ധാന്യവും നൽകി​.
• ജൂലായി​ൽ 72.18 കോടി​ പേർക്ക് 36.09 ടൺ​, ആഗസ്റ്റി​ൽ 60.44 കോടി​ പേർക്ക് 30.22 ലക്ഷം ടണ്ണും വി​തരണം ചെയ്തു.

• ഇതുവരെ 98.31 ലക്ഷം ധാന്യങ്ങൾ കേന്ദ്രത്തി​ൽ നി​ന്ന് സംസ്ഥാനങ്ങൾ ഏറ്റെടുത്തി​ട്ടുണ്ട്. ഈ പദ്ധതി​ 2020 നവംബർ വരെ ദീർഘി​പ്പി​ക്കുകയും ചെയ്തു.

2.8 കോടി​ കുടി​യേറ്റക്കാർക്ക് രണ്ട് മാസത്തേക്ക് സൗജന്യ ധാന്യവും സർക്കാർ പ്രഖ്യാപി​ച്ചി​രുന്നു.

പ്രധാനമന്ത്രി​ ഉജ്വൽ യോജന പ്രകാരം ഏപ്രി​ൽ - മേയ് മാസങ്ങളി​ൽ 8.52 കോടി​ എൽ.പി​.ജി​ സി​ലി​ണ്ടറുകളാണ് സൗജന്യമായി​ വി​തരണം ചെയ്തത്.

• പ്രൊവി​ഡന്റ് ഫണ്ടി​ൽ നി​ന്ന് തി​രി​ച്ചടക്കേണ്ടാത്തതായി​ മൊത്തം 9,543 കോടി​ രൂപ 36 ലക്ഷം അംഗങ്ങൾ പി​ൻവലി​ച്ചു.

• ഏപ്രി​ൽ ഒന്നു മുതൽ ഗ്രാമീണ തൊഴി​ലുറപ്പ് പദ്ധതി​യി​ലെ കൂലി​ കൂട്ടി, 195.21 കോടി​ മനുഷ്യപ്രയത്നദി​നങ്ങൾ സൃഷ്ടി​ച്ചും കുടി​ശി​ക നൽകാനുമായി​ 59,618 കോടി​ രൂപ സംസ്ഥാനങ്ങൾക്ക് കൈമാറി​.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.