കൊല്ലം: ചവറയിൽ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃശൂർ അയ്യന്തോൾ ശ്രേയസിൽ ഗീതാ രാജഗോപാൽ (ഗീതാറാണി-63), ചവറ പയ്യലക്കാവ് മാണുവേലിൽ കോട്ടയ്ക്കകം സദാനന്ദൻ (55) എന്നിവരെ 21 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കരുനാഗപ്പള്ളി കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്.
കഴിഞ്ഞദിവസം രണ്ടുപേർകൂടി പരാതിയുമായി പൊലീസിനെ സമീപിച്ചു. കെ.എം.എം.എല്ലിന് പുറമേ റെയിൽവേയിലും മിലിട്ടറിയിലും ഐ. എസ്.ആർ.ഒയിലും ജോലി വാഗ്ദാനം ചെയ്ത് ഇവർ തട്ടിപ്പ് നടത്തിയതായാണ് പൊലീസിന് പരാതി ലഭിച്ചിട്ടുള്ളത്. കെ.എം.എം.എല്ലിൽ ഇലക്ട്രോണിക് മെക്കാനിക്ക് തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തതായ ചവറ മടപ്പള്ളി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.