കോട്ടയം : കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് സി.പി.എം ശ്രമിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഖുർ ആൻ വിശുദ്ധ ഗ്രന്ഥത്തിന്റെ മറവിൽ സി.പി.എം വർഗീയ കലാപത്തിന് ശ്രമിക്കുകയാണ്. മാദ്ധ്യമ സെൻഷർഷിപ്പ് വഴി മാദ്ധ്യമ പ്രവർത്തകരെ ഭിന്നിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നു. മാദ്ധ്യമ പ്രവർത്തകരെ ഭിന്നിപ്പിക്കാൻ എൻ.ഐ.എയ്ക്ക് മുന്നിലേക്ക് ഒളിച്ചുകടത്തി എത്തിക്കേണ്ട സാധനമാണോ മന്ത്രി ജലീലെന്ന് തിരുവഞ്ചൂർ പരിഹസിച്ചു.