ന്യൂഡൽഹി: വെളിച്ചെണ്ണയ്ക്ക് താങ്ങുവില നൽകുന്ന നിർദ്ദേശം പരിഗണനയിലില്ലെന്ന് കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമർ രാജ്യസഭയിൽ എം.വി. ശ്രേയാംസ്കുമാർ എം.പിയെ അറിയിച്ചു. കൊപ്രയുടെ താങ്ങുവിലയെ അടിസ്ഥാനമാക്കിയാണ് പൊതിച്ച തേങ്ങയ്ക്ക് വില നിശ്ചയിക്കുന്നത്. അഞ്ചുവർഷത്തിനിടെ നാളികേരം ഇറക്കുമതി ചെയ്തിട്ടില്ല. കേരളത്തിലെ നാളികേര വികസന ബോർഡിന് അഞ്ചുവർഷത്തിനിടെ 901.84 കോടി രൂപ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.