തിരുവനന്തപുരം: എൻ.എസ്.യു (ഐ) ദേശീയ കോ-ഓർഡിനേറ്ററായി ജെ.ബി. അഭിജിത്തിനെ തിരഞ്ഞെടുത്തു. നാഗർകോവിൽ സ്വദേശിയായ അഭിജിത് ഡൽഹി അമിറ്റി യൂണിവേഴ്സിറ്റിയിലെ അവസാന വർഷ ബി.എ വിദ്യാർത്ഥിയാണ്. എൻ.എസ്.യു റിസർച്ച് വിഭാഗം, സോഷ്യൽ മീഡിയ എന്നിവയുടെ ദേശീയ കോ-ഓർഡിനേറ്ററായിരുന്നു. എ.ഐ.സി.സി അംഗവും കന്യാകുമാരി ജില്ലാ ഐ.എൻ.ടി.യു.സി പ്രസിഡന്റുമായ എൻ.പി. ജയകുമാറിന്റെയും ബിന്ദുകുമാരിയുടെയും മകനാണ്.