തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്നതിനുള്ള ജൂറി സ്ക്രീനിംഗ് കിൻഫ്ര പാർക്കിൽ ആരംഭിച്ചു. ജൂറി അംഗങ്ങളെയും ജീവനക്കാരെയും റാപ്പിഡ് ആന്റിജൻ ടെസ്റ്റിനു വിധേയമാക്കിയശേഷമാണ് സ്ക്രീനിംഗ് തുടങ്ങിയത്. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തുന്നവർക്കുള്ള ക്വാറന്റൈൻ കാലാവധി 7 ദിവസമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ക്വാറന്റൈനിലായിരുന്ന ജൂറി ചെയർമാൻ മധു അമ്പാട്ടും അംഗമായ എഡിറ്റർ എൽ.ഭൂമിനാഥനും സ്ക്രീനിംഗിന് എത്തിയത്. ജൂറി രണ്ടു സബ് കമ്മിറ്റികളായി തിരിഞ്ഞാണ് സിനിമകൾ കാണുന്നത്. കുട്ടികളുടെ അഞ്ചു സിനിമകളടക്കം 119 സിനിമകളാണ് അവാർഡിനായി സമർപ്പിക്കപ്പെട്ടത്.