SignIn
Kerala Kaumudi Online
Monday, 26 October 2020 9.32 PM IST

ഡൽഹി കലാപം: കു‌റ്റപത്രത്തിൽ വൃന്ദാ കാരാട്ടിനും ആനി രാജയ്‌ക്കുമെതിരെ പരാമർശം

vrinda-karat

ന്യൂഡൽഹി: ഡൽഹി കലാപത്തിനെതിരെ പൊലീസ് തയ്യാറാക്കിയ കു‌റ്റപത്രത്തിൽ സിപിഎം പൊളി‌റ്റ്‌ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന്റെയും സി.പി.ഐ ദേശീയ നേതാവ് ആനി രാജയുടെ പേര് പരാമർശിച്ചിരിക്കുന്നതായി റിപ്പോർട്ട്. ഫെബ്രുവരിയിൽ നടന്ന 'മഹിളാ ഏകതാ യാത്ര' കലാപത്തിനുള‌ള ആഹ്വാനമായിരുന്നുവെന്നും വൃന്ദാ കാരാട്ടിന്റെ പ്രസംഗം പ്രകോപനപരമായിരുന്നുവെന്നും കു‌റ്റപത്രത്തിൽ ഉണ്ട്. ഇവർ അംഗങ്ങളായ ഗ്രൂപ്പുകളിൽ ഇതേപറ്റി ചർച്ച നടന്നതായും കുറ്റപത്രത്തിൽ പറയുന്നു.

ഇവരെ കൂടാതെ കോൺഗ്രസ് നേതാക്കളായ സൽമാൻ ഖുർഷിദ്, ഉദിത് രാജ് എന്നിവരും പ്രകോപന പ്രസംഗങ്ങൾ നടത്തി. സാമൂഹിക പ്രവർത്തക അഞ്ജലി ഭരദ്വാജ്, ചലച്ചിത്രകാരൻ രാഹുൽ റോയ്, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, എഴുത്തുകാരൻ ഹർഷ് മന്ദെർ എന്നിവരെ കുറിച്ചും കു‌റ്റപത്രത്തിൽ പരാമർശമുണ്ട്. മുൻകോൺഗ്രസ് കൗൺസിലറായ ഇസ്രത്ത് ജഹാൻ,പൊലീസ് സംരക്ഷണത്തിലുള‌ള സാക്ഷി എന്നിവരുടെ മൊഴി അനുസരിച്ചാണിത്. മ‌റ്റൊരു സാക്ഷിയുടെ മൊഴിയിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെയും പരാമർശമുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, ANNIE RAJA, VRINDA KARAT, CPM, DELHI RIOT, SALMAN KHURSHID, CONGRESS, DELHI POLICE, DELHI, YOGENDRA YADAV
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.