SignIn
Kerala Kaumudi Online
Thursday, 25 February 2021 5.41 AM IST

ജില്ലയിൽ 814 പേർക്കുകൂടി കൊവിഡ്

covid-19

തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 814 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 644 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.150 പേരുടെ ഉറവിടം വ്യക്തമല്ല.12 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിയതാണ്. ഒരാൾ വിദേശത്തുനിന്നുമെത്തി. 5 പേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. നെടുമങ്ങാട് സ്വദേശി രാജേഷ് (45), കണ്ണമ്മൂല സ്വദേശിനി കലാമണി (58), കരമന സ്വദേശി വിജയൻ (59), വെള്ളറട സ്വദേശി തോമസ് കോർണാല്ലസ് (60), ആനയറ സ്വദേശിനി പദ്മാവതി (67) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. 14 ആരോഗ്യപ്രവർത്തകർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 325 പേർ സ്ത്രീകളും 489 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 74 പേരും 60 വയസിനു മുകളിലുള്ള 124 പേരുമുണ്ട്. പുതുതായി 1,491 പേർ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 27,355 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 1,113 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിലാകെ 8,842 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 33 ഗർഭിണികളും 26 കുട്ടികളും ഉൾപ്പെടുന്നു.

ആകെ നിരീക്ഷണത്തിലുള്ളവർ -27,355
ആകെ ചികിത്സയിലുള്ളവർ - 8,842
ഇന്നലെ രോഗമുക്തി നേടിയവർ - 411

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.