പത്തനംതിട്ട: ജില്ലയിൽ കൊവിഡ് രോഗികൾ ഒരു ദിവസം 300 കടക്കുന്നത് ഇതാദ്യം. ഇന്നലെ ആകെ രോഗികളുടെ എണ്ണം 329 ആയി. നേരത്തെ ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ ഏറ്റവും വലിയ കണക്ക് 272 ആയിരുന്നു. ജില്ലയിൽ ഇതുവരെ ആകെ 6,991 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 4,876 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ് മൂലം ജില്ലയിൽ ഇതുവരെ 39 പേ മരിച്ചു.