SignIn
Kerala Kaumudi Online
Wednesday, 28 October 2020 8.40 PM IST

തെവാതിയ ത്രില്ലർ, ക്ലാസിക്ക് സഞ്ജു; പ​ഞ്ചാ​ബി​നെ​തി​രെ​ ​രാ​ജ​സ്ഥാ​ന് ​വി​സ്മ​യ​ ​ജ​യം

ragul

രാ​ഹു​ൽ​ തെ​വാ​തിയ​യു​ടെ​ ​വെ​ടി​ക്കെ​ട്ട് ​നി​ർ​ണാ​യ​ക​മാ​യി
സ​ഞ്ജു​വി​നും​ ​സ്‌​മി​ത്തി​നും​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി
പ​ഞ്ചാ​ബി​ന്റെ​ ​മാ​യ​ങ്കി​ന് ​സെ​ഞ്ച്വ​റി

ഷാ​ർ​ജ ​:​ ​അ​ടി​ക്കു​ത്ത​രം​ ​തി​രി​ച്ച​ടി​യെ​ന്ന​ ​നാ​ട്ടു​ന​ട​പ്പ് ​കിം​ഗ്സ് ​ഇ​ല​വ​ൻ​ ​പ​ഞ്ചാ​ബി​നെ​തി​രെ​ ​വി​ജ​യ​ക​ര​മാ​യി​ ​ന​ട​പ്പാ​ക്കി​ ​രാ​ജ​സ്ഥാ​ൻ​ ​റോ​യ​ൽ​സ്.​ ​ഐ.​പി.​എ​ല്ലി​ൽ​ ​റ​ൺ​സി​ന്റെ​ ​പേ​മാ​രി​ ​ക​ണ്ട​ ​മ​ത്സ​ര​ത്തി​ൽ​ ​റെ​ക്കാ​ഡ് ​ചേ​സിം​ഗി​ലൂ​ടെ​ ​പ​ഞ്ചാ​ബി​നെ​തി​രെ​ ​രാ​ജ​സ്ഥാ​ന് ​നാ​ല് ​വി​ക്ക​റ്റി​ന്റെ​ ​അ​വി​ശ്വ​സ​നീ​യ​ ​ജ​യം.​ ​മാ​യ​ങ്ക് ​അ​ഗ​ർ​വാ​ളി​ന്റെ​ ​ത​ക​ർ​പ്പ​ൻ​ ​സെ​ഞ്ച്വ​റി​യു​ടെ​ ​പി​ൻ​ബ​ല​ത്തി​ൽ​ 20​ ​ഓ​വ​റി​ൽ​ 223/2​ ​എ​ന്ന​ ​വ​മ്പ​ൻ​ ​ടോ​ട്ട​ൽ​ ​പ​ടു​ത്തു​യ​ർ​ത്തി​യ​ ​പ​ഞ്ചാ​ബി​നെ​ ​സ​ഞ്ജു​ ​സാം​സ​ണി​ന്റെ​യും​ ​സ്റ്റീ​വ​ൻ​ ​സ്മി​ത്തി​ന്റെ​യും​ ​അ​വ​സ​രോ​ചി​ത​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ക​ളു​ടേ​യും​ ​അ​വ​സാ​ന​ ​ഓ​വ​റു​ക​ളി​ൽ​ ​നി​റ​ഞ്ഞാ​ടി​യ​ ​രാ​ഹു​ൽ​ ​തെവാ​തിയയു​ടേ​യും​ ​ബാ​റ്റിം​ഗ് ​മി​ക​വി​ൽ​ ​റോ​യ​ലാ​യി​ ​രാ​ജ​സ്ഥാ​ൻ​ ​മ​റി​ക​ട​ന്നു​ ​(226​/6​).


പ​ഞ്ചാ​ബു​യ​ർ​ത്തി​യ​ ​വ​മ്പ​ൻ​ ​വി​ജ​യ​ ​ല​ക്ഷ്യം​ ​പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ​ ​രാ​ജ​സ്ഥാ​ന് ​തു​ട​ക്ക​ത്തി​ലേ​ ​വെ​ടി​ക്കെ​ട്ട് ​ഓ​പ്പ​ണ​ർ​ ​ജോ​സ് ​ബ​ട്ട്‌​ല​റി​നെ​ ​(4​)​ ​ന​ഷ്ട​മാ​യി.​ ​കോ​ട്ട്‌​റ​ലി​ന്റെ​ ​പ​ന്തി​ൽ​ ​സ​ർ​ഫ്രാ​സ് ​ഖാ​നാ​ണ് ​ക്യാ​ച്ചെ​ടു​ത്ത​ത്.​ ​പ​ക​ര​മെ​ത്തി​യ​ ​സൂ​പ്പ​ർ​ ​താ​രം​ ​സ​ഞ്ജു​ ​സാം​സ​ൺ​ ​നേ​രി​ട്ട​ ​ആ​ദ്യ​ ​പ​ന്ത് ​വൈ​ഡാ​യി​രു​ന്നു.​ ​ പ​ക​രം​ ​അ​ധി​ക​മാ​യി​ ​കി​ട്ടി​യ​ ​പ​ന്ത് ​സി​ക്സ​ടി​ച്ച് ​സ​ഞ്ജു​ ​ന​യം​ ​വ്യ​ക്തമാ​ക്കി.​ ​തു​ട​ർ​ന്ന് ​സ്റ്റീ​വ​ൻ​ ​സ്മി​ത്തി​നൊ​പ്പം​ ​പ​ഞ്ചാ​ബ് ​ബൗ​ള​‌​ർ​മാ​രെ​ ​സ​ഞ്ജു​ ​ക​ശ​ക്കി​യെ​റി​യു​ക​യാ​യി​രു​ന്നു.​ 9​ ​ഓ​വ​റി​ൽ​ ​രാ​ജ​സ്ഥാ​ൻ​ 100​ ​റ​ൺ​സി​ലെ​ത്തി.​ 9ാ​മ​ത്തെ​ ​ഓ​വ​റി​ലെ​ ​അ​വ​സാ​ന​ ​പ​ന്തി​ൽ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​തി​ക​ച്ച​ ​സ്റ്റീ​വ​ൻ​ ​സ്മി​ത്ത് ​നീ​ഷ​മി​ന്റെ​ ​പ​ന്തി​ൽ​ ​ഷ​മി​ക്ക് ​ക്യാ​ച്ച് ​ന​ൽ​കി​ ​മ​ട​ങ്ങി.​ 27​ ​പ​ന്തി​ൽ​ 7​ ​ഫോ​റും​ 2​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു​ ​സ്മി​ത്തി​ന്റെ​ ​ഇ​ന്നിം​ഗ്സ്.​ ​തു​ട​ർ​ന്ന് ​ക്രീ​സി​ലെ​ത്തി​യ​ ​രാ​ഹു​ൽ​ ​തെവാതി​യ​ ​താ​ളം​ ​ക​ണ്ടെ​ത്താ​ൻ​ ​പാ​ടു​പെ​ടു​മ്പോ​ഴും​ ​മ​റു​വ​ശ​ത്ത് ​സ​ഞ്ജു​ ​റ​ൺ​സു​യ​ർ​ത്തി​ക്കൊ​ണ്ടി​രു​ന്നു.​ ​സെ​ഞ്ച്വ​റി​യി​ലേ​ക്ക് ​കു​തി​ക്കു​ക​യാ​യി​രു​ന്ന​ ​സ​ഞ്ജു​വി​നെ​ ​ഷ​മി​യു​ടെ​ ​പ​ന്തി​ൽ​ ​രാ​ഹു​ൽ​ ​കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ​തോ​ടെ​ ​രാ​ജ​സ്ഥാ​ൻ​ ​പ​രു​ങ്ങ​ലി​ലാ​യി.​ 42​ ​പ​ന്തി​ൽ​ 4​ ​ഫോ​റും​ 7​സി​ക്സും​ ​ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു​ ​സ​ഞ്ജു​വി​ന്റെ​ ​ക്ലാ​സി​ക് ​ഇ​ന്നിം​ന്നിം​ഗ്സ്.​ ​സ​ഞ്ജു​വാ​ണ് ​മാ​ൻ​ ​ഒ​ഫ് ​ദ​മാ​ച്ച്.


തെവാതിയ​ ​തീ​യാ​കു​ന്നു


17​ ​ാമ​ത്തെ​ ​ഓ​വ​ർ​ ​അ​വ​സാ​നി​ക്കു​മ്പോ​ൾ​ ​രാ​ജ​സ്ഥാ​ന് ​വേ​ണ്ട​ത് 18​ ​പ​ന്തി​ൽ​ 53​ ​റ​ൺ​സ്.​ ​കോ​ട്ട്‌​റ​ൽ​ ​എ​റി​ഞ്ഞ​ ​ആ​ ​ഓ​വ​റി​ലെ​ ​ആ​ദ്യ​ ​പ​ന്ത് ​നേ​രി​ടാ​നൊ​രു​ങ്ങു​മ്പോ​ൾ​ 23​ ​പ​ന്ത് ​നേ​രി​ട്ട് ​ക​ഴി​ഞ്ഞി​രു​ന്ന​ ​തെവാ​തി​യ​യു​ടെ​ ​അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന​ത് 17​ ​റ​ൺ​സ് ​മാ​ത്ര​മാ​ണ്.​ ​എ​ന്നാ​ൽ​ ​അ​വി​ടെ​ ​നി​ന്ന് ​ത​ന്നെ​ ​പ​ഴി​ച്ച​വ​രു​ടെ​ ​വാ​യ​ട​പ്പി​ച്ച് ​തെവാതി​യ​ ​ന​ട​ത്തി​യ​ ​ട്രാ​ൻ​സ്ഫ​ർ​മേ​ഷ​ൻ​ ​ക്രി​ക്ക​റ്റ് ​ലോ​കം​ ​ഇ​തു​വ​രെ​ ​കാ​ണാ​ത്ത​താ​യി​രു​ന്നു.​ ​കോ​ട്ട്‌​റ​ലി​ന്റെ​ ​ആ​ദ്യ​ ​നാ​ല്‌​ ​പ​ന്തും​ ​നി​ലം​ ​തൊ​ടാ​തെ​ ​അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്തേ​ക്ക് ​പ​റ​ന്നു.​ ​അ​ഞ്ചാം​ ​പ​ന്ത് ​ബീ​റ്റ​ണാ​യി.​ ​എ​ന്നാ​ൽ​ ​ആ​റാം​ ​പ​ന്തി​ൽ​ ​വീ​ണ്ടും​ ​അ​തി​മ​നോ​ഹ​ര​ ​സി​ക്സ്.​ ​ആ​ ​ആ​റു​പ​ന്തി​ൽ​ ​സീ​റോ​യി​ൽ​ ​നി​ന്ന് ​തെ​വാ​തി​യ​ ​ഹീ​റോ​യാ​വു​ക​യാ​യി​രു​ന്നു.​ ​കോ​ട്ട​‌്‌​റ​ലി​ന്റെ​ ​ഓ​വ​റി​ൽ​ ​പി​റ​ന്ന​ത് 30​ ​റ​ൺ​സ്.


ഷ​മി​യെ​റി​ഞ്ഞ​ ​അ​ടു​ത്ത​ ​ഓ​വ​റി​ലെ​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​ഉ​ത്ത​പ്പെ​യെ​ ​(9)​ ​ന​ഷ്ട​മാ​യെ​ങ്കി​ലും​ ​അ​ടു​ത്ത​ ​ര​ണ്ട് ​പ​ന്തും​ ​തു​ട​ർ​ന്നെ​ത്തി​യ​ ​ആ​ർ​ച്ച​ർ​ ​സി​ക്സി​നു​ ​പ​റ​ത്തി.​ ​ഒ​രു​ ​പ​ന്തി​ന്റെ​ ​ഇ​ട​വേ​ള​യി​ൽ​ ​തെവാതിയ​ ​വീ​ണ്ടും​ ​സി​ക്സ് ​നേ​ടി​യ​തോ​ടെ​ ​രാ​ജ​സ്ഥാ​ൻ​ ​ജ​യം​ ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​മു​ഹ​മ്മ​ദ് ​ഷ​മി​ ​പ​ഞ്ചാ​ബി​നാ​യി​ 3​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.


മാ​യ​ങ്ക് ​മാ​മാ​ങ്കം
​​​ ​​​ആ​​​ദ്യം​​​ ​​​ബാ​​​റ്റ് ​​​ചെ​​​യ്ത​​​ ​​​പ​​​ഞ്ചാ​​​ബ് ​​​മാ​​​യ​​​ങ്ക് ​​​അ​​​ഗ​​​ർ​​​വാ​​​ളി​​​ന്റെ​​​ ​​​ത​​​ക​​​ർ​​​പ്പ​​​ൻ​​​ ​​​സെ​​​‌​​​ഞ്ച്വ​​​റി​​​യു​​​ടേ​​​യും​​​ ​​​(50​​​ ​​​പ​​​ന്തി​​​ൽ​​​ 106​​​)​​​ ​​​നാ​​​യ​​​ക​​​ൻ​​​ ​​​കെ.​​​എ​​​ൽ.​​​രാ​​​ഹു​​​ലി​​​ന്റെ​​​ ​​​അ​​​ർ​​​ദ്ധ​​​ ​​​സെ​​​ഞ്ച്വ​​​റി​​​യു​​​ടേ​​​യും​​​ ​​​(54​​​ ​​​പ​​​ന്തി​​​ൽ​​​ 59​​​)​​​ ​​​മി​​​ക​​​വി​​​ലാ​ണ് ​ത​​​ക​​​ർ​​​പ്പ​​​ൻ​​​ ​​​ടോ​​​ട്ട​​​ൽ​​​ ​​​പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തി​യ​ത്.​​​ ​​​


ടോ​​​സ് ​​​നേ​​​ടി​​​യ​​​ ​​​രാ​​​ജ​​​സ്ഥാ​​​ൻ​​​ ​​​ക്യാ​​​പ്ട​​​ൻ​​​ ​​​സ്റ്റീ​​​വ് ​​​സ്മി​​​ത്ത് ​​​പ​​​ഞ്ചാ​​​ബി​​​നെ​​​ ​​​ബാ​​​റ്റിം​​​ഗി​​​ന് ​​​അ​​​യ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​സ്മി​​​ത്തി​​​ന്റെ​​​ ​​​പ്ര​​​തീ​​​ക്ഷ​​​ക​​​ളെ​​​ ​​​ത​​​ക​​​ർ​​​ത്ത് ​​​പ​​​ഞ്ചാ​​​ബ് ​​​ഓ​​​പ്പ​​​ണ​​​ർ​​​മാ​​​രാ​​​യ​​​ ​​​കെ.​​​എ​​​ൽ​​​ ​​​രാ​​​ഹു​​​ലും​​​ ​​​മാ​​​യ​​​ങ്ക് ​​​അ​​​ഗ​​​ർ​​​വാ​​​ളും​​​ ​​​ത​​​ക​​​ർ​​​ത്താ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​​​​ ​​​ഇ​​​രു​​​വ​​​രും​​​ ​​​ഒ​​​ന്നാം​​​ ​​​വി​​​ക്ക​​​റ്റി​​​ൽ​​​ 16.3​​​ ​​​ഓ​​​വ​​​റി​​​ൽ​​​ 183​​​ ​​​റ​​​ൺ​​​സ് ​​​പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തി.​​​ 10​​​ ​​​ഫോ​​​റും​​​ 7​​​ ​​​സി​​​ക്സും​​​ ​​​ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​ണ് ​​​മാ​​​യ​​​ങ്കി​​​ന്റെ​​​ ​​​സെ​​​‌​​​ഞ്ച്വ​​​റി​​​ ​​​ഇ​​​ന്നിം​​​ഗ്സ്.​​​ ​​​രാ​​​ഹു​​​ൽ​​​ 7​​​ ​​​ഫോ​​​റും​​​ 1​​​ ​​​സി​​​ക്സും​​​ ​​​നേ​​​ടി.​​​ ​​​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, RAJASTHAN ROYALS, SANJU SAMSON, RAHUL TEWATIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.