ഓയൂർ: സ്കൂട്ടർ യാത്രികയായ യുവതിയെ ബൈക്കിൽ പിൻതുടർന്ന് ചവിട്ടി തളളിയിട്ട് ഉപദ്രവിച്ചു.ഞായറാഴ്ച രാത്രി 7.15നായിരുന്നു സംഭവം. റോഡുവിളയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വാപ്പല പുരമ്പിലുള്ള താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ റോഡ് വിളയിൽ നിന്നും ബൈക്കിൽ പിൻതുടർന്നയാൾ പുരമ്പിൽ കെ.ഐ. പി. കനാലിന്റെ അക്വിഡേറ്റിന് സമീപത്ത് വച്ച് യുവതിയുടെ സ്കുട്ടറിനെ മറികടക്കുന്നതിനിടെ മുതുകിൽ കൈ കൊണ്ടടിച്ച ശേഷം മുന്നോട്ട് പോയി . ഇവരുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ ഭാഗത്ത് കാത്ത് നിന്ന് സ്കൂട്ടർ ചവിട്ടി തള്ളിയിട്ട ശേഷം കടന്നുപിടിക്കുകയും ചെയ്തു. യുവതി ഹെൽമറ്റ് ഉപയോഗിച്ച് ഇയാളെ അടിക്കുകയും എറിയുകയും ചെയ്തു. ബഹളം കേട്ട് ആളുകൾ എത്തിയപ്പോഴേക്കും ആക്രമി ബൈക്കിൽ രക്ഷപെട്ടു. സംഭവത്തിൽപൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.