SignIn
Kerala Kaumudi Online
Tuesday, 24 November 2020 5.59 AM IST

എയർപോർട്ട് കൈമാറ്റം: ഹർജി വിധിക്കായി മാറ്റി

hc

കൊച്ചി: തിരുവനന്തപുരം എയർപോർട്ടിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനു നൽകുന്നതിനെതിരെ സംസ്ഥാന സർക്കാർ ഉൾപ്പെടെ നൽകിയ ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റി. അദാനി ഗ്രൂപ്പിന്റെയും കേന്ദ്ര സർക്കാരിന്റെയും വാദവും കേട്ടശേഷമാണി​ത്.

അദാനി ഗ്രൂപ്പ് ക്വോട്ട് ചെയ്ത അതേ തുകയ്ക്ക് തിരുവനന്തപുരം എയർപോർട്ട് ഏറ്റെടുക്കാൻ തയ്യാറാണെന്നും നടത്തിപ്പ് സംസ്ഥാന സർക്കാരിനു നൽകണമെന്നുമാണ് സർക്കാരിന്റെ വാദം. ടെണ്ടറി​ൽ പങ്കെടുത്തവർക്ക് പിന്നീട് ടെണ്ടർ വ്യവസ്ഥകളെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം.

സർക്കാരിനു വേണ്ടി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ നൽകിയ ഹർജിക്കു പുറമേ എയർപോർട്ട് അതോറിറ്റി എംപ്ളോയീസ് യൂണിയൻ, മുൻമന്ത്രി എം. വിജയകുമാർ തുടങ്ങിയവരും ഹർജി നൽകിയിട്ടുണ്ട്.

നേരത്തെ സർക്കാരുൾപ്പെടെ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. സുപ്രീം കോടതിയിൽ നൽകിയ അപ്പീലുകളിൽ ഹർജികൾ വീണ്ടും ഹൈക്കോടതി പരിഗണിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ADANI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.