SignIn
Kerala Kaumudi Online
Sunday, 29 November 2020 6.51 PM IST

സ്വപ്നയ്ക്കും സന്ദീപിനുമെതിരെ കോഫെപോസ ചുമത്തി, ഇരുവരും കരുതൽ തടങ്കലിലേക്ക്

swapna

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപും കരുതൽ തടങ്കലിലേക്ക്. ഇരുവർക്കുമെതിരെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ പ്രയോഗിക്കുന്ന കോഫെപോസ നിയമപ്രകാരമാണ് നടപടി. ഹൈക്കോടതി ജ‌ഡ്ജിമാർ അടങ്ങിയ കേന്ദ്ര കോഫെപോസ സമിതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്ഥിരം സാമ്പത്തിക കുറ്റവാളികൾക്കെതിരെയാണ് കോഫെപോസ ചുമത്തുന്നത്. പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണെന്ന കസ്റ്റംസിന്റെ വാദം അംഗീകരിച്ചാണ് നടപടി. കോഫെപോസ പ്രകാരം കേസെടുത്തൽ പ്രതികളെ കരുതൽ തടങ്കലിൽ വയ്ക്കാൻ അന്വേഷണ ഏജൻസികൾക്ക് അധികാരമുണ്ട്.

സ്വപ്നയെ കോഫെപോസ ചുമത്തി ഒരു വർഷം തടവിൽ വയ്ക്കാൻ ആവശ്യപ്പെട്ട് സമിതിയ്ക്ക് മുമ്പാകെ കസ്റ്റംസ് പ്രിവന്റീവ് അപേക്ഷ നൽകിയിരുന്നു. കോഫെപോസ ഉത്തരവിന്റെ പകർപ്പ് പ്രതികൾക്ക് കൈമാറിയിട്ടുണ്ട്. പ്രതികൾക്ക് കോടതിയെ സമീപിക്കാനും അവസരമുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GOLD SMUGGLING, SWAPNA SURESH, SANDEEP NAIR, COFEPOSA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.