SignIn
Kerala Kaumudi Online
Tuesday, 20 October 2020 9.01 PM IST

ദേവിക പാടി ഹിമാചലിന്റെ 'സ്വന്തം" ഗാനം; മലയാളി പെൺകുട്ടിക്ക് കൈയടികൾ ഇപ്പോഴും തുടരുന്നു

dd

ഹിമാചൽ പ്രദേശുകാരുടെ ഗാനത്തിലൂടെ ഇന്ത്യയാകെ കൈയടി നേടിയ മിടുക്കിയുടെ വിശേഷങ്ങൾ

കൊ​വി​ഡ് ​കാ​ലം​ ​അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​തി​രു​മ​ല​യി​ലെ​ ​ദേ​വി​ക​ ​ദേ​വ​ത​ക​ളു​ടെ​ ​നാ​ടാ​യ​ ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശി​ന്റെ​ ​ആ​ദ​ര​വ് ​അ​വി​ടെ​ ​എ​ത്തി​ ​ഇ​തി​ന​കം​ ​സ്വീ​ക​രി​ച്ചു​ ​ക​ഴി​ഞ്ഞേ​നെ.​ ​അ​ത്ര​മേ​ൽ​ ​അ​വി​ട​ത്തു​കാ​ർ​ ​ദേ​വി​ക​യെ​ ​ഇ​ഷ്‌​ട​പ്പെ​ട്ടു​പോ​യി.​ ​മു​ഴു​വ​ൻ​ ​ഹി​മാ​ച​ൽ​കാ​രു​ടേ​യും​ ​ആ​വേ​ശം​ ​ഉ​ൾ​ക്കൊ​ണ്ട് ​അ​വി​ട​ത്തെ​ ​മു​ഖ്യ​മ​ന്ത്രി​ ​ജ​യ്‌​റാം​ ​താ​ക്കൂ​ർ​ ​ദേ​വി​ക​യെ​ ​അ​വി​ടെ​ ​ക്ഷ​ണി​ച്ചു​ ​ക​ഴി​ഞ്ഞു.​ ​കൊ​വി​ഡ് ​ഭീ​തി​ ​അ​ക​ലു​മ്പോ​ൾ​ ​ഹി​മ​വാ​ന്റെ​ ​മ​ടി​ത്ത​ട്ടി​ലേ​ക്ക് ​ദേ​വി​ക​ ​പോ​കും.
കൊ​വി​ഡും​ ​​ലോ​ക്ക്ഡൗ​ണും​ ​ഇ​ല്ലാ​തി​രു​ന്നെ​ങ്കി​ലോ​?​ ​ദേ​വി​ക​യു​ടെ​ ​പാ​ട്ട് ​ഇ​ത്ര​മേ​ൽ​ ​ഒ​ഴു​കി​ ​പ​ര​ക്കു​മാ​യി​രു​ന്നു​വോ എന്നത് സം​ശ​യ​മാ​ണ്.​ ​രാ​ജ്യ​ത്തെ​ ​മു​ഴു​വ​ൻ​ ​കേ​ന്ദ്രീ​യ​ ​വി​ദ്യാ​ല​യ​ങ്ങ​ളി​ലും​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​'​ഏ​ക് ​ഭാ​ര​ത് ​ശ്രേ​ഷ്‌​ഠ​‌​ഭാ​ര​ത് ​"​ ​പ​ഠ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ഈ​ ​ഹി​മാ​ച​ൽ​ ​നാ​ടോ​ടി​ഗാ​നം​ ​ദേ​വി​ക​ ​പാ​ടു​ന്ന​ത്.​ ​സ്‌​കൂ​ൾ​ ​അ​ദ്ധ്യ​യ​നം​ ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ​ ​ഇ​ത്ത​രം​ ​പാ​ട്ടു​ക​ൾ​ ​ആ​ല​പി​ക്ക​പ്പെ​ടു​ക​ ​സ്‌​കൂ​ൾ​ ​അ​സം​ബ്ലി​ക​ളി​ലാ​ണ്.​ ​സ്‌​കൂ​ൾ​ ​പ​ഠ​നം​ ​പ​തി​വു​പോ​ലെ​ ​ന​ട​ക്കു​ന്ന​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു​വെ​ങ്കി​ൽ​ ​ദേ​വി​ക​യു​ടെ​ ​പാ​ട്ടി​ന് ​കി​ട്ടു​ന്ന​ ​അം​ഗീ​കാ​രം​ ​പ​ട്ടം​ ​കേ​ന്ദ്രീ​യ​ ​വി​ദ്യാ​ല​യ​ത്തി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടേ​യും​ ​അ​ദ്ധ്യാ​പ​ക​രു​ടേ​യും​ ​ക​ര​ഘോ​ഷ​ത്തി​ൽ​ ​മാ​ത്രം​ ​ഒ​തു​ങ്ങി​പ്പോ​യേ​നെ.​ ​കൊ​വി​ഡാ​യ​തി​നാ​ൽ​ ​ക്ലാ​സെ​ല്ലാം​ ​ഓ​ൺ​ലൈ​നി​ൽ.​ ​കു​ട്ടി​ ​തി​രു​മ​ല​യി​ലെ​ ​വീ​ട്ടി​ലി​രു​ന്ന് ​പാ​ടി​ ​റെ​ക്കോ​ഡ് ​ചെ​യ്‌​ത് ​സ്‌​കൂ​ളി​ലേ​ക്ക് ​അ​യ​ച്ചു​കൊ​ടു​ത്തു.​ ​മി​ക​ച്ച കലാപരിപാടികൾ ​ഓ​ൺ​ലൈ​നി​ൽ​ ​പോ​സ്റ്റു​ ​ചെ​യ്യും.​ ​അ​ങ്ങ​നെ​ ​അ​ത് ​സ്‌​കൂ​ൾ​ ​വെ​ബ്സൈ​റ്റി​ലും​ ​എ​ഫ്.​ബി​ ​പേ​ജി​ലും​ ​വ​ന്നു.​ ​അ​തി​ൽ​ ​നി​ന്നാ​ണ് ​ഗാ​നം​ ​വൈ​റ​ലാ​കു​ന്ന​ത്.
കൊ​വി​ഡി​ന് ​ശേ​ഷം​ ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശി​ലെ​ത്തി​യാ​ൽ​ ​അ​വി​ടെ​ ​നി​ര​വ​ധി​ ​ഗാ​ന​ങ്ങ​ൾ​ ​ദേ​വി​ക​യ്‌​ക്ക് ​ആ​ല​പി​ക്കാ​നാ​യി​ ​ചി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​കും.​ ​അ​തി​ൽ​ ​ആ​ദ്യ​ത്തേ​ത് ​അ​വി​ട​ത്തെ​ ​പ്ര​മു​ഖ​ ​ഗാ​യ​ക​നും​ ​അ​ഭി​നേ​താ​വു​മാ​യ​ ​താ​ക്കൂ​ർ​ദാ​സ് ​രാ​ഥി​യു​ടേ​താ​ണ്.​ ​'​'​ഞാ​ൻ​ ​ദേ​വി​ക​യ്‌​ക്കു​ ​വേ​ണ്ടി​ ​ഒ​രു​ ​ഗാ​നം​ ​ഇ​പ്പോ​ൾ​ ​ചി​ട്ട​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​ഹി​മാ​ച​ലി​ന്റേ​താ​യ​ ​ഗാ​നം.​ ​അ​വ​ൾ​ ​എ​ത്തു​മ്പോ​ൾ​ ​പാ​ടി​ക്കാ​ൻ​ ​വേ​ണ്ടി​""-​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പാ​ട്ടും​ ​ഡാ​ൻ​സു​മൊ​ക്കെ​ ​വൈ​റ​ൽ​ ​ആ​കു​ന്ന​ത് ​ഇ​ത് ​ആ​ദ്യ​മാ​യി​ട്ടൊ​ന്നു​മ​ല്ല.​ ​എ​ന്നാ​ൽ​ ​സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​ ​ഒ​രു​ ​പു​തു​മ​യും​ ​അം​ഗീ​കാ​ര​വും​ ​ദേ​വി​ക​യു​ടെ​ ​പാ​ട്ടി​ന് ​ല​ഭി​ച്ചു​വെ​ന്ന​താ​ണ് ​പ്ര​ധാ​നം.​ ​ഒ​രു​ ​ഗാ​നം​ ​അ​വ​ൾ​ ​പാ​ടു​ന്ന​ത് ​ചാ​ന​ലു​ക​ളി​ലെ​ ​റി​യാ​ലി​റ്റി​ ​ഷോ​യ്‌​ക്കു​ ​വേ​ണ്ടി​യ​ല്ല,​​​ ​പ​ഠ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ്.​ ​ആ​ ​ഗാ​നം​ ​സ്വ​ന്തം​ ​നാ​ട്ടു​കാ​ർ​ ​ഏ​റ്റെ​ടു​ക്കും​മു​മ്പ് ​ഹി​മ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്കു​ന്നു.​ ​അ​വി​ടെ​ ​നി​ന്നും​ ​എ​ല്ലാ​ ​ഹി​ന്ദി​ദേ​ശ​ത്തും​ ​പാ​ട്ട് ​ഒ​ഴു​കി​ ​പ​ര​ക്കു​ന്നു.​ ​ആ​രാ​ണ് ​ഈ​ ​പാ​ട്ടു​കാ​രി​ ​എ​ന്ന് ​എ​ല്ലാ​വ​രും​ ​അ​ന്വേ​ഷി​ക്കു​ന്നു.​ ​കേ​ര​ള​ത്തി​ലെ​ ​കു​ട്ടി​ ​എ​ന്ന​റി​യു​മ്പോ​ൾ​ ​അ​ത്ഭു​തം​!​ ​പി​ന്നെ​ ​അം​ഗീ​കാ​ര​മാ​ണ്.​ ​ന​മ്മു​ടെ​ ​സാം​സ്‌​കാ​രി​ക​ ​മ​ന്ത്രി​ ​എം.​കെ.​ബാ​ല​ൻ​ ​പ്ര​ശം​സി​ക്കു​ന്നു.​ ​പി​ന്നെ​ ​ഹി​മാ​ച​ലി​ന്റെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ക്ഷ​ണം.​ ​തൊ​ട്ട​ടു​ത്ത​ ​ദി​വ​സം​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​പ്ര​ശം​സ.​ ​അ​ന്നു​ ​ത​ന്നെ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​നും​ ​പ്ര​ശം​സി​ക്കു​ന്നു.​ ​അ​ടു​ത്ത​ ​ദി​വ​സം​ ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​നും​ ​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ന്റേ​യും​ ​ആ​ശം​സ​ക​ൾ.​ ​ഗ​വ​ർ​ണ​ർ​ ​ഡോ.​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​ദേ​വി​ക​യേ​യും​ ​കു​ടും​ബ​ത്തേ​യും​ ​രാ​ജ്‌​ഭ​വ​നി​ലേ​ക്ക് ​ക്ഷ​ണി​ച്ചു​വ​രു​ത്തി​ ​സ​ൽ​ക്ക​രി​ക്കു​ന്നു.
ഇ​ങ്ങ​നെ​യൊ​ക്കെ​ ​ സം​ഭ​വി​ച്ച​പ്പോ​ൾ​ ​ദേ​വി​ക​യു​ടെ​ ​അ​വ​സ്ഥ​ ​എ​ന്താ​ണ്?​​​ ​അ​വ​ൾ​ ​ഇ​തൊ​ക്കെ​ ​സം​ഭ​വി​ക്കു​ന്ന​ത് ​സ്വ​പ്‌​ന​ത്തി​ലാ​ണോ​ ​എ​ന്ന് ​ഇ​ട​യ്‌​ക്കി​ടെ​ ​ചി​ന്തി​ച്ചു​ ​പോ​കു​ന്നു.​ ​​​ ​''പ്ര​ധാ​ന​മ​ന്ത്രി​യു​ം ഹി​മാ​ച​ൽ​ ​മു​ഖ്യ​മ​ന്ത്രി​യുമൊ​ക്കെ​ ​പ്ര​ശം​സി​ച്ച​പ്പോ​ൾ​ ​ശ​രി​ക്കും​ ​സ്വ​‌​പ്‌​ന​മാ​ണെ​ന്നാ​ണ് ​ക​രു​തി​യ​ത്.​ ​പി​ന്നെ​ ​രാ​ജ്ഭ​വ​നി​ൽ​ ​പോ​യ​പ്പോ​ൾ​ ​അ​മ്പ​ര​ന്നു​ ​പോ​യി.​ ​എ​ന്റെ​ ​പാ​ട്ട് ​ഗ​വ​ർ​ണ​ർ​ ​സാ​ർ​ ​മു​ഴു​വ​നും​ ​കേ​ട്ടു.​ ​എ​ന്നെ​ ​ചേ​ർ​ത്തു​ ​പി​ടി​ച്ചു.​ ​മാ​ഡ​ത്തി​നും​ ​(​ഗ​വ​ർ​ണ​റു​ടെ​ ​പ​ത്നി​)​​​ ​ഇ​ഷ്‌​ട​മാ​യി. ​മ​ന്ത്രി​ ​ബാ​ല​ൻ​ ​സാ​ർ​ ​വി​ളി​ച്ച​പ്പോ​ൾ​ ​ത​ന്നെ​ ​ഞാ​ൻ​ ​സ​ന്തോ​ഷം​കൊ​ണ്ട് ​മ​തി​മ​റ​ന്നു​പോ​യി.​ ​ആ​ദ്യ​മാ​യി​ട്ടാ​ണ് ​ഒ​രു​ ​മ​ന്ത്രി​യോ​ടു​ ​സം​സാ​രി​ക്കു​ന്ന​ത്.""​ ​ ​ഇ​തൊ​ക്കെ​ ​പ​റ​യു​മ്പോ​ഴും​ ​ദേ​വി​ക​യു​ടെ​ ​ക​ണ്ണു​ക​ൾ​ ​സ​ന്തോ​ഷം​ ​കൊ​ണ്ട് ​വി​ക​സി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.
''അ​ങ്ങ​നെ​ ​വ​ള​രെ​ ​അ​ടി​ച്ചു​പൊ​ളി​ച്ചു​ ​ന​ട​ക്കു​ന്ന​ ​കു​ട്ടി​യ​ല്ല​ ​ദേ​വി​ക.​ ​വ​ള​രെ​ ​സൈ​ല​ന്റു​മ​ല്ല.​ ​നെ​റ്റി​യി​ൽ​ ​വ​ല​തു​വ​ശ​ത്തൊ​രു​ ​മ​റു​കു​ണ്ട് ​ദേ​വി​ക​യ്‌​ക്ക്.​ ​അ​ത് ​ഭാ​ഗ്യ​മ​റു​കാ​ണെ​ന്നാ​ണ് ​അ​മ്മൂമ്മ​ ​ശ​ശി​കു​മാ​രി​ ​പ​റ​യു​ന്ന​ത്.​ ​കു​ട്ടി​ക്കാ​ല​ത്ത് ​തൊ​ട്ടി​ലി​ൽ​ ​കി​ട​ന്നു​റ​ങ്ങു​മ്പോ​ൾ​ ​ത​ന്നെ​ ​ന​ല്ല​ ​ഈ​ണ​ത്തി​ൽ​ ​മൂ​ളി​ക്കൊ​ണ്ടു​ ​കി​ട​ക്കും.​ ​അ​പ്പോ​ൾ​ ​ആ​രെ​ങ്കി​ലും​ ​താ​രാ​ട്ട് ​പാ​ട്ട് ​പാ​ടു​ന്ന​തു​പോ​ലും​ ​അ​വ​ൾ​ക്കി​ഷ്‌​ട​മി​ല്ലാ​യി​രു​ന്നു​""​ ​ദേ​വി​ക​യെ​ ​അ​നു​മോ​ദി​ക്കാ​നാ​യി​ ​വീ​ട്ടി​ലെ​ത്തു​ന്ന​വ​രോ​ടാ​യി​ ​അ​മ്മു​മ്മ​ ​ഓ​ർ​മ്മ​ക​ൾ​ ​പ​ങ്കു​വ​‌​യ്‌​ക്കും. എ​ന്നാ​ൽ​ ​ദേ​വി​ക​ ​ശാ​സ്ത്രീ​യ​മാ​യി​ ​പാ​ട്ട് ​പ​ഠി​ച്ചി​ട്ടി​ല്ല.​ ​ഇ​പ്പോ​ൾ​ ​അ​തി​നും​ ​വ​ഴി​ ​തു​റ​ന്നു.​ ​സം​ഗീ​ത​ ​അ​ദ്ധ്യാ​പി​ക​യും​ ​പി​ന്ന​ണി​ഗാ​യി​ക​യു​മാ​യ​ ​ലൗ​ലി​ ​ജ​നാ​ർ​ദ്ദ​ന​ൻ​ ​ദേ​വി​ക​യെ​ ​സം​ഗീ​തം​ ​ഓ​ൺ​ലൈ​നാ​യി​ ​പ​ഠി​പ്പി​ച്ചു​ ​തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.​ ​ദേ​വി​ക​യു​ടെ​ ​പാ​ട്ട് ​ഹി​മാ​ച​ൽ​പ്ര​ദേ​ശ് ​ഏ​റ്റ​ടു​ത്തു​വെ​ന്ന് ​ആ​ദ്യം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്‌​ത​ത് ​'കേ​ര​ള​കൗ​മു​ദി"​യാ​യി​രു​ന്നു.​ ​ആ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ദേ​വി​ക​യ്‌​ക്ക് ​പാ​ട്ട് ​പ​ഠി​ക്ക​ണ​മെ​ന്ന​ ​ആ​ഗ്ര​ഹ​വും​ ​പ​ങ്കു​വ​ച്ചി​രു​ന്നു.​ ​അ​ത് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ഴാ​ണ് ​ലൗ​ലി​ ​ദേ​വി​ക​യു​ടെ​ ​ആ​ഗ്ര​ഹ​സ​ഫ​ലീ​ക​ര​ണ​ത്തി​ന് ​മു​ന്നോ​ട്ടു​വ​ന്ന​ത്.​ ​പാ​ട്ടു​കാ​രി​ ​മാ​ത്ര​മ​ല്ല​ ​ചി​ത്ര​കാ​രി​ ​കൂ​ടി​യാ​ണ്.​ ​അ​ക്കാ​ര്യ​വും​ ​റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.​ ​ല​ളി​ത​ക​ലാ​ ​അ​ക്കാ​ഡ​മി​ ​ചെ​യ​ർ​മാ​നും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​നേ​മം​ ​പു​ഷ്‌​പ​രാ​ജ് ​ദേ​വി​ക​യ്‌​ക്ക് ​ഉ​ചി​ത​മാ​യ​ ​സ​മ്മാ​നം​ ​ന​ൽ​കു​മെ​ന്ന് ​നേ​ര​ത്തെ​ ​അ​റി​യി​ച്ചി​രു​ന്നു.
ദേ​വി​ക​യു​ടെ​ ​പാ​ടാ​നു​ള്ള​ ​ക​ഴി​വ് ​പ്രോ​ത്സാ​ഹി​പ്പി​ച്ച​ത് ​അ​മ്മ​ ​സം​ഗീ​ത​യാ​ണ്.​ ​ക​ലാ​വാ​സ​ന​യു​ള്ള​ ​സം​ഗീ​ത​ ​ന​ർ​ത്ത​കി​ ​കൂ​ടി​യാ​ണെ​ന്ന​ത് ​വീ​ട്ടു​കാ​രു​ടെ​ ​മാ​ത്രം​ ​അ​റി​വാ​ണ്.​ ​അ​മ്മ​യും​ ​ദേ​വി​ക​യും​ ​അ​നു​ജ​ൻ​ ​ഭ​ര​ത്‌​ ​കൃ​ഷ്‌​ണ​യും​ ​ചേ​ർ​ന്ന് ​വീ​ട്ടി​ലൊ​രു​ ​ക​ലാ​മേ​ളം​ ​ത​ന്നെ​ ​ന​ട​ത്താ​റു​ണ്ട്.​ ​ന​ല്ലൊ​രു​ ​പാ​ട്ടു​കാ​രി​യാ​ക​ണ​മെ​ന്നു​ ​ത​ന്നെ​യാ​ണ് ​ദേ​വി​ക​യ്‌​ക്ക് ​ഇ​ഷ്‌​ടം.​ ​ഒ​പ്പം​ ​ഡോ​ക്‌​ട​റു​മാ​ക​ണം.​ ​'​'​ഇ​ഷ്‌​ട​പ്പെ​ട്ട​ ​വി​ഷ​യം​ ​ബ​യോ​ള​ജി​യാ​ണ്.​ ​ഇ​ഷ്‌​ട​പ്പെ​ട്ട​ ​പാ​ട്ടു​കാ​ർ​ ​കെ.​എ​സ്.​ചി​ത്ര​യും​ ​ശ്രേ​യാ​ഘോ​ഷാ​ലും​ ​ഹ​രി​ശ​ങ്ക​റു​മാ​ണ്"".

താ​ക്കൂ​ർ​ദാ​സ് ​രാ​ഥിയുടെ വാക്കുകൾ

ദേ​വി​ക​യു​ടെ​ ​പാ​ട്ട് ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശി​ൽ​ ​പോ​പ്പു​ല​ർ​ ​ആ​ക്കി​യ​വ​രി​ൽ​ ​പ്ര​ധാ​നി​ ​താ​ക്കൂ​ർ​ദാ​സ് ​രാ​ഥി​യാ​യി​രു​ന്നു.​ ​അ​ഞ്ച് ​ദി​വ​സം​ ​കൊ​ണ്ട് 21​ ​ല​ക്ഷം​ ​പേ​രാ​ണ് ​താ​ക്കൂ​ർ​ദാ​സ് ​രാ​ഥി​യു​ടെ​ ​ഫേ​സ്ബു​ക്ക് ​പേ​ജി​ൽ​ ​നി​ന്നും​ ​ദേ​വി​ക​യു​ടെ​ ​പാ​ട്ട് ​ആ​സ്വ​ദി​ച്ച​ത്.
ദ​ക്ഷി​ണേ​ന്ത്യ​യി​ലെ​ ​ഒ​രു​ ​പെ​ൺ​കു​ട്ടി​യാ​ണെ​ന്നാ​ണ് ​ഞാ​ൻ​ ​ആ​ദ്യം​ ​ക​രു​തി​യ​ത്.​ ​കേ​ര​ള​ത്തി​ലെ​ ​കു​ട്ടി​യാ​ണ് ​ദേ​വി​ക​യെ​ന്ന് ​അ​റി​യു​ന്ന​ത് ​കേ​ര​ള​കൗ​മു​ദി​യി​ലൂ​ടെ​യാ​ണ്.​ ​ഞാ​ൻ​ ​കേ​ര​ള​ത്തി​ൽ​ ​വ​ന്നി​ട്ടു​ണ്ട്.​ ​ഷൂ​ട്ടിം​ഗി​നാ​യി​ ​തി​രു​വ​ന്ത​പു​ര​ത്ത് ​പൂ​വാ​റി​ലാ​ണ് ​എ​ത്തി​യ​ത്.​ ​എ​നി​ക്ക​റി​യാം​ ​കേ​ര​ള​ത്തി​ലു​ള്ള​വ​ർ​ ​ഇം​ഗ്ലീ​ഷ് ​പ​റ​യും.​ ​പ​ക്ഷേ,​ ​ഹി​ന്ദി​ ​സം​സാ​രി​ക്കാ​റി​ല്ല​ ​എ​ന്റെ​ ​അ​നു​ഭ​വം​ ​അ​താ​ണ്.​ ​അ​വി​ടെ​ ​നി​ന്നു​ള്ള​ ​കു​ട്ടി​ ​കൃ​ത്യ​മാ​യി​ ​നോ​ട്ടു​ക​ളൊ​ന്നും​ ​തെ​റ്റി​ക്കാ​തെ​ ​ഹി​മാ​ച​ലി​ ​ഗാ​നം​ ​പാ​ടി​യെ​ന്ന​ത് ​അ​ത്ഭു​തം​ ​ത​ന്നെ​യാ​ണ്.​ ​പി​ന്നെ​ ​ഇ​വി​ടെ​യു​ള്ള​ ​പ​ത്ര​ങ്ങ​ളും​ ​ദേ​വി​ക​യെ​ ​വാ​ഴ്‌​ത്തു​ന്നു.​ ​ഇ​വി​ട​ത്തെ​ ​സ​ർ​ക്കാ​രും​ ​അ​ങ്ങ​നെ​ ​ത​ന്നെ.​ ​അ​വ​ളെ​ ​പ്രോ​ത്സാ​ഹി​പ്പി​ച്ച​തി​ൽ​ ​'​കേ​ര​ള​കൗ​മു​ദി"എ​ന്ന​ ​പ​ത്ര​ത്തി​ന് ​വ​ലി​യൊ​രു​ ​പ​ങ്കു​ണ്ടെ​ന്ന് ​ഞാ​ൻ​ ​മ​ന​സി​ലാ​ക്കു​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, DEVIKA, HIMACHAL SONG
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.