SignIn
Kerala Kaumudi Online
Tuesday, 24 November 2020 4.21 AM IST

ആന്റണി ഫൗസി ദുരന്തമെന്ന് ട്രംപ്

fauci

വാഷിംഗ്ൺ: അമേരിക്കയിലെ കൊവിഡ് പ്രതിരോധ ദൗത്യ സംഘത്തിന്റെ തലവനും സാംക്രമിക രോഗ വിദഗ്ദ്ധനുമായ ആന്റണി ഫൗസിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫൗസി​യെ ദുരന്തമെന്ന്​ അധിക്ഷേപിച്ച ട്രംപ്, കൊവിഡ്​ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള ഫൗസിയുടെ നിർദ്ദേശം അനുസരിച്ചിരുന്നെങ്കിൽ അഞ്ചു ലക്ഷത്തോളം മരണം സംഭവിക്കുമായിരുന്നുവെന്നും പറഞ്ഞു.

റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പ്രസിഡന്റുമാരുടെ കീഴിൽ സേവനമനുഷ്ഠിച്ച അമേരിക്കയിലെ ഏറ്റവും പ്രശംസ നേടിയ ശാസ്ത്രജ്ഞരിൽ ഒരാളാണ്​ 79 കാരനായ ഡോ. ആന്റണി ഫൗസി. കൊവിഡ്​ വ്യാപനം തുടരുമെന്നും അത്​ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

'ഫൗസി ഒരു ദുരന്തമാണ്. ഞാൻ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിരുന്നുവെങ്കിൽ 5,00,000 മരണം സംഭവിക്കുമായിരുന്നു. ജനങ്ങൾ ഫൗസിയെ പോലുള്ള മണ്ടൻമാരുടെ വാക്കുകൾ കേട്ട്​ മടുത്തിരിക്കുകയാണ്​. ഇവർ പറയുന്നതെല്ലാം തെറ്റാണ്​." - ട്രംപ് പറഞ്ഞു.

കൊവിഡ്​ നിയന്ത്രണങ്ങളിൽ അമേരിക്കക്കാർക്ക് മടുപ്പുണ്ടെന്ന് ട്രംപ് പറഞ്ഞു. കൊവിഡ്​ നിലനിൽക്കുന്നുണ്ട്​, എന്തായാലും ഞങ്ങളെ വെറുതെ വിടുക എന്നാണ്​ ജനങ്ങൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ റാലികളിൽ അനുകൂലികൾ മാസ്​ക്​ പോലും ധരിക്കാതെ പ​ങ്കെടുക്കുന്നതിനെതിരെ ആന്റണി ഫൗസി പ്രതികരിച്ചിരുന്നു.

മൂന്നു ദിവസത്തിനിടെ അഞ്ച് തിരഞ്ഞെടുപ്പ് റാലികൾ അരിസോണയിൽ വിളിച്ചു ചേർത്ത ട്രംപിന്റെ നടപടിയെ ആരോഗ്യ പ്രവർത്തകർ ചോദ്യം ചെയ്തതും പ്രസിഡന്റിനെ ചൊടിപ്പിച്ചിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.