കോലഞ്ചേരി: നവ മാദ്ധ്യമങ്ങളിലും ബാങ്കിംഗടക്കം ഓൺലൈൻ ഇടപാടുകളിലും പാസ്വേഡിൽ ശ്രദ്ധ വേണം. അല്ലെങ്കിൽ പണി പാളും.
ഇമെയിൽ സേവന ദാതാക്കളോ ബാങ്കുകളോ ഈ മെയിലിലൂടെ പാസ്വേഡോ മറ്റു സ്വകാര്യ വിവരങ്ങളോ ആവശ്യപ്പെടാറില്ല. എന്നിട്ടും നൂറുകണക്കിന് പേരാണ് പാസ്വേഡും യൂസർ നെയിമും കൈമാറിയും അശ്രദ്ധമൂലവും തട്ടിപ്പുകൾക്കിരയാകുന്നത്.
• സ്വന്തം നിയന്ത്റണത്തിലല്ലാത്ത കമ്പ്യൂട്ടറുകളിൽ പാസ്വേഡുകൾ സൂക്ഷിക്കരുത്
• ആരുമായും ഒരു കാരണവശാലും പാസ്വേഡുകൾ പങ്കുവക്കരുത്.
• ഒന്നിൽ കൂടൂതൽ അക്കൌണ്ടുകൾക്ക് ഒരേ പാസ്വേഡുകൾ ഉപയോഗിക്കരുത്.
• യൂസർ ഐഡിയോടു സാമ്യമുള്ള പാസ്വേഡുകൾ ഉപയോഗിക്കാതിരിക്കുക.
• പാസ്വേഡുകൾ എഴുതി സൂക്ഷിക്കുകയാണെങ്കിൽ അതിന്റെ സുരക്ഷ ഉറപ്പു വരുത്തണം.
• യൂസർ ഐഡിയും പാസ്വേഡും വ്യത്യസ്ത ഇടങ്ങളിൽ മാറ്റി ഉപയോഗിക്കാതിരിക്കുക.
• വ്യക്തിഗതവിവരങ്ങൾ പാസ്വേഡാക്കരുത്. ജനനത്തീയതി, വാഹന രജിസ്ട്രഷൻ നമ്പർ, മക്കളുടേയോ ഭാര്യയുടേയോ പേര് തുടങ്ങിയവ.
• വളരെ ലളിതവും ഊഹിക്കാൻ എളുപ്പവും ഉള്ള പാസ്വേഡുകൾ ഒഴിവാക്കുക.
• കീബോർഡിൽ അടുത്തടുത്തു വരുന്ന അക്ഷരങ്ങളും അക്കങ്ങളും ഒഴിവാക്കുക. (ഉദാ: QWERTY, ASDFG, ZXCV തുടങ്ങിയവ).
• നിശ്ചിത ഇടവേളകളിൽ പാസ്വേഡുകൾ മാറ്റുക.
• പാസ്വേഡുകൾ പോലെത്തന്നെ പ്രധാന്യമുള്ളതാണ് യൂസർ ഐഡിയും. എളുപ്പത്തിൽ ഊഹിക്കാവുന്നവ ഒഴിവാക്കുക. ADMIN, ADMINISTRATOR തുടങ്ങിയവ ഹാക്കർമ്മാർക്ക് പ്രിയപ്പെട്ടതുമാണ്.
• ബ്രൗസറുകളിൽ പാസ്വേഡുകൾ സൂക്ഷിക്കുമ്പോൾ അവയേ ഒരു മാസ്റ്റർ പാസ്വേഡ് കൊണ്ട് സുരക്ഷിതമാക്കുക.
• ഇന്റർനെറ്റ് കഫേകളിലൂടെയും മറ്റും ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ മതിയായ സുരക്ഷാസംവിധാനങ്ങൾ ഉറപ്പു വരുത്തുക. കുക്കീസ് ബ്രൗസിംഗ് ഹിസ്റ്ററി തുടങ്ങിയവ നീക്കം ചെയ്യുക.