തിരൂരങ്ങാടി: കൊത്തിക്കൊത്തി ലോഹിതാക്ഷന്റെ കൈയിൽ കയറിയാണ് അവന്റെ തീറ്റ. പെരുവള്ളൂർ കൊല്ലംചിന ചുള്ളിയാപ്പുറം സ്വദേശി അതിപറമ്പത്ത് ലോഹിതാക്ഷന്റെ ആമറൂൺ എന്നുപേരുള്ള ബാറ്ററിക്കടയിലെ സ്ഥിരം അതിഥിയായ കാക്ക നാട്ടുകാർക്ക് കൗതുകമാണ്. ഒരു വർഷമായി കാക്കയും ലോഹിതാക്ഷനും തമ്മിലുള്ള സൗഹൃദം തുടങ്ങിയിട്ട്. രാവിലെ കടതുറന്നാൽ അടച്ചുപോവുന്നതിനിടെ അഞ്ചുതവണയെങ്കിലും അവനെത്തും. മിക്ചറും ബിസ്കറ്റും തിന്നാനാണ് വരവ്.
കൊവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷം കാക്കയുടെ വരവ് കൂടി. ഭക്ഷണം കൈയിൽ വച്ച് നീട്ടിയാൽ കൈയിൽ നിന്ന് കഴിക്കും. പോവാൻ പറഞ്ഞാൽ അപ്പോൾ സ്ഥലം വിടും.
തെരുവോരം കേരളയുടെ സജീവ വാളന്റിയറാണ് ലോഹിതാക്ഷൻ. തെരുവിലെ അശരണർക്കു മൂന്ന് വർഷമായി തുടർച്ചയായി ഭക്ഷണം വിതരണം ചെയ്യുന്നുണ്ട് . ലോക്ക് ഡൗൺ സമയത്തു പക്ഷി മൃഗാദികൾക്കും അന്നമെത്തിച്ചു. തെരുവുകുട്ടികൾക്കായി ഒരു അഭയകേന്ദം ആരംഭിക്കുകയാണ് സ്വപ്നം. അതിനു വേണ്ട സ്ഥലം ഒരാൾ സൗജന്യമായി നൽകിയിട്ടുണ്ട്.