ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി എഴുപത്തിയെട്ട് ലക്ഷം കടന്നു. ആറ് ലക്ഷത്തിലധികം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.13,76,750പേർ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി പിന്നിട്ടു. അമേരിക്ക,ഇന്ത്യ,ബ്രസീൽ,ഫ്രാൻസ്,റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.
അമേരിക്കയാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത്. ഇതുവരെ 1,22,69,462 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.2,60,240 പേർ മരണമടഞ്ഞു.രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തിമൂന്ന് ലക്ഷം പിന്നിട്ടു.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. ആകെ മരണം 1.32 ലക്ഷവും പിന്നിട്ടു. കഴിഞ്ഞ ദിവസം 45882 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 44807 പേർ രോഗമുക്തരായി. നാൽപ്പത് ദിവസങ്ങൾക്ക് ശേഷമാണ് രോഗമുക്തരേക്കാൾ കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 4,437,94 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തിനിരക്ക് 93.60 ശതമാനമായി ഉയർന്നു.
രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ അറുപത് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.1,68,662 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിനാല് ലക്ഷം പിന്നിട്ടു. ഫ്രാൻസിലും സ്ഥിതി അതീവ ഗുരുതരമായിതുടരുകയാണ്.രാജ്യത്ത് ഇരുപത്തിയൊന്ന് ലക്ഷത്തിലധികം രോഗബാധിതരാണ് ഉള്ളത്. 48,265പേർ മരിച്ചു. റഷ്യയിൽ രോഗ ബാധിതരുടെ എണ്ണം ഇരുപത് ലക്ഷം കടന്നു.