SignIn
Kerala Kaumudi Online
Sunday, 17 January 2021 3.28 PM IST

കൊവിഡ് പിടിപ്പെട്ടവരേയും കൊണ്ട് ഇങ്ങോട്ടേക്ക് പറക്കരുത്; എയർ ഇന്ത്യ വിമാനങ്ങൾക്ക് അഞ്ചാം തവണയും വിലക്കേർപ്പെടുത്തി ഹോങ്കോംഗ്

air-india

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുളള എയർ ഇന്ത്യ വിമാന സർവീസുകൾ ഹോങ്കോംഗ് നിരോധിച്ചു. ഇന്ത്യയിൽ നിന്നും ഹോങ്കോംഗിലേക്ക് എത്തിയ വിമാനത്തിലെ ചില യാത്രികർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. ഡിസംബർ മൂന്ന് വരെയാണ് നിരോധനം. ഇത് അഞ്ചാം തവണയാണ് ഇന്ത്യയിൽ നിന്നുളള എയർ ഇന്ത്യയുടെ വിമാനങ്ങളെ ഹോങ്കോംഗ് സർക്കാർ നിരോധിക്കുന്നത്.

ഓഗസ്റ്റ് 18 മുതൽ 31, സെപ്‌തംബർ 20 മുതൽ ഒക്ടോബർ 3, ഒക്ടോബർ 17 മുതൽ 30, ഒക്ടോബർ 28 മുതൽ നവംബർ 10 വരെയുളള എയർ ഇന്ത്യ വിമാനങ്ങളാണ് നേരത്തെ നിരോധിച്ചിരുന്നത്. യാത്ര പുറപ്പെടുന്നതിന് മുന്നേയുളള 72 മണിക്കൂറിനുളളിൽ നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യയിൽ നിന്നുളള യാത്രക്കാർക്ക് ഹോങ്കോംഗിലെത്താൻ കഴിയൂ.

നവംബർ ഇരുപതിനും ഡിസംബർ മൂന്നിനും ഇടയിൽ ഡൽഹിക്കും ഹോങ്കോംഗിനുമിടയിൽ വിമാന സർവീസുകൾ നടത്തുന്നതിന് വിലക്കുണ്ടെന്ന് എയർ ഇന്ത്യ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, എത്യോപ്യ, ഫ്രാൻസ്, ഇന്തോനേഷ്യ, കസാക്കിസ്ഥാൻ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, റഷ്യ, ദക്ഷിണാഫ്രിക്ക, യു കെ, യു എസ് എന്നിവിടങ്ങളിൽ നിന്നുളള എല്ലാ യാത്രക്കാർക്കും പ്രീ ഫ്ലൈറ്റ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നാണ് ഹോങ്കോംഗ് സർക്കാരിന്റെ നിയമം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, AIR INDIA, AIRINDIA F;LIGHTS, INDIA COVID, INDIA COVID, CORONA VIRUS, INDIA, HONGKONG
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.