SignIn
Kerala Kaumudi Online
Tuesday, 24 November 2020 2.06 PM IST

യുവതിയെ സബ് വേ ട്രാക്കിലേക്ക് തള്ളിയിട്ടു, ന്യൂയോർക്കിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

arrested

ന്യൂയോർക്ക്: യൂണിയന്‍ സ്‌ക്വയറിൽ യുവതിയെ സബ്‌വേ ട്രാക്കിലേക്ക് തള്ളിയിട്ട ഇന്ത്യൻ വംശജൻ അറസ്റ്റിൽ. ട്രെയിന്‍ സ്റ്റേഷനിലേയ്ക്ക് പ്രവേശിക്കുന്നതിനിടെ ഇന്ത്യന്‍ വംശജനായ 24കാരനായ ആദിത്യ വെമുലപതിയെന്ന യുവാവാണ് യുവതിയെ സബ് വേ ട്രാക്കിലേക്ക് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകശ്രമം, അശ്രദ്ധമായ അപകടം വരുത്തിവയ്ക്കുക, എന്നീ കുറ്റങ്ങൾ പ്രകാരം ഇയാൾക്കെതിരെ കേസും ചാർജ് ചെയ്തു.

ഡിസംബര്‍ 4 വരെ ആദിത്യയെ തടവിലാക്കാന്‍ ജഡ്ജി ഉത്തരവിട്ടു. സബ്‌വേ സ്റ്റേഷനിലെ വീഡിയോ ഫൂട്ടേജുകളിൽ നിന്ന് യാതൊരു പ്രകോപനവും ഇല്ലാതെയാണ് യുവതിക്കെതിരെ ആക്രമണം ഉണ്ടായതെന്ന് വ്യക്തമായിട്ടുണ്ട്. ലിലിയാന ലാനോസ് എന്ന യുവതിയെയാണ് ആദിത്യ തള്ളിയിട്ടത്.

'ട്രെയിന്‍ സ്റ്റേഷനിലേക്ക് എത്തുന്ന സമയം കണക്കാക്കിക്കൊണ്ട് ആദിത്യ കാത്തിരിക്കുന്നത് വീഡിയോയിൽ കാണാം, ട്രയിൻ സ്റ്റേഷനിൽ പ്രവേശിച്ച സമയത്ത് ആദിത്യ ലാനോസിനെ ട്രാക്കിലേക്ക് തള്ളിവിട്ടു, റോള്‍ ബെഡിനും റെയിലുകള്‍ക്കുമിടയിലാണ് ലാനോസ് വീണത്. ഭാഗ്യവശാല്‍ ചെറിയ പരിക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ ' എന്‍.വൈ.പി.ഡി ചീഫ് ഓഫ് ട്രാന്‍സിറ്റ് ക്യാപ്റ്റന്‍ കാത്ലീന്‍ ഓ റെയ്ലി പറഞ്ഞു.

ലാനോസ് ഹെഡ്ഫോണുകള്‍ വച്ച് ബൈബിള്‍ ഭാഗങ്ങള്‍ ശ്രദ്ധിക്കുകയായിരുന്നു. അതിനിടയിലാണ് ലാനോസിന് നേരെ ആക്രമണം ഉണ്ടായത്. യുവതിയെ തള്ളിയിട്ട ശേഷം പൊലീസ് സമീപിക്കുന്നത് കണ്ട് ആദിത്യ പ്ലാറ്റ്‌ഫോമില്‍ കിടന്നു. ആദിത്യ വൈകാരികമായി അസ്വസ്ഥനാണെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിലെത്തിച്ച ലാനോസിന്റെ തലയ്ക്കും ശരീരത്തിനും ചെറിയ മുറിവുകളുണ്ടായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, AMERICA, INDIAN ORIGIN, ARRESTED
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.