ന്യൂഡൽഹി :ബി.ബി.സിയുടെ ലോകത്തെ ശ്രദ്ധേയരായ 100 വനിതകളുടെ പട്ടികയിൽ ഇടംപിടിച്ച് ഷഹീൻബാഗ് സമരനായിക ബിൽക്കീസ് ബാനു. പരിസ്ഥിതി പ്രവർത്തക റിഥിമ പാണ്ഡേ, ഗായിക ഇസൈവാണി, പാര അത്ലറ്റ് മാനസി ജോഷി തുടങ്ങി തുടങ്ങിയവരാണ് ലിസ്റ്റിൽ ഇടംനേടിയ മറ്റു ഇന്ത്യക്കാർ.
ഈ വർഷം തന്നെ ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയിൽ ബിൽക്കീസ് ഇടംപിടിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ ഡൽഹിയിലെ ഷഹീൻബാഗിൽ ആരംഭിച്ച സ്ത്രീ പ്രതിഷേധ കൂട്ടായ്മയിലെ മുൻനിരയിലുണ്ടായിരുന്ന വ്യക്തിയാണ് ബിൽക്കീസ്.
ദാദി എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ബിൽക്കീസ് ബാനു ധീരമായ സമര നിലപാടുകളാൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.