ആലുവ: ആലുവ നഗരസഭ തൃക്കുന്നത്ത് 19 -ാം വാർഡിൽ ഇക്കുറി അളിയന്മാർ തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ്.
അതേസമയം കോൺഗ്രസ് കുത്തകയായ സീറ്റ് എന്തുവിലകൊടുത്തും പിടിച്ചെടുക്കുകയെന്ന ചുമതലയാണ് അളിയനെ രംഗത്തിറക്കിയതിലൂടെ ഇടതുപക്ഷം സ്വീകരിക്കുന്നത്. സൈമണിന്റെ സഹോദരി ലീലാമ്മയുടെ ഭർത്താവ് കെ. പത്രോസ് എൽ.ഡി.എഫിന് വേണ്ടി മത്സരിക്കുന്നത്. 2015ൽ എൽ.ഡി.എഫിലെ സിസിലി ജോയിയെ നേരിട്ടുള്ള മത്സരത്തിൽ 127 വോട്ടിനാണ് ലിജി ജോയി പരാജയപ്പെടുത്തിയത്. ലിജി ജോയി 350 വോട്ടാണ് ആകെ നേടിയത്. ഇക്കുറി ആര് ജയിച്ചാലും തുടർച്ചയായി 15 കൊല്ലവും ബന്ധുക്കളെ കൗൺസിലറാക്കിയെന്ന പ്രത്യേകതയുണ്ടാകും. സി.എം.ആർ.എല്ലിലെ റിട്ട. ജീവനക്കാരനും ഡി.സി.സി. അംഗവുമാണ് സൈമൺ. മൂന്ന് തവണ കൗൺസിലറായിട്ടിരുന്നിട്ടുണ്ട്. ഒരു വട്ടം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായി.
പത്രോസിന്റെ കന്നിയങ്കം
ജലസേചന വകുപ്പിൽ നിന്ന് വിരമിച്ച പത്രോസിന്റെ കന്നിയങ്കമാണ്. സി.പി.എം അംഗമായ പത്രേസ് ഇറിഗേഷൻ ആൻഡ് പ്രൊജക്ട് ഡിപ്പാർട്ട്മെന്റ് റിട്ട. എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. സൈമണിന്റെ സഹോദരനും കെ. പത്രോസിന്റെ മറ്റൊരു അളിയനുമായ ജോയിയുടെ ഭാര്യ ലിജി ജോയിയാണ് വാർഡിലെ സിറ്റിംഗ് കൗൺസിലർ. 2010ൽ എം.പി. സൈമൺ ആയിരുന്നു ഈ വാർഡിലെ കൗൺസിലർ.
സീറ്റ് ഇക്കുറിയും കൈവിടാതിരിക്കാൻ സൈമൺ
മുൻ കൗൺസിലറായ കോൺഗ്രസ് സ്ഥാനാർത്ഥി കഴിഞ്ഞ തവണ ചേടത്തിയിലൂടെ നിലനിർത്തിയ സീറ്റ് ഇക്കുറിയും കൈവിടാതെ സംരക്ഷിക്കുകയെന്ന ദൗത്യവുമായാണ് എം.പി. സൈമണിനുള്ളത്.