പത്തനംതിട്ട : പൊലീസ് പിടിയിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാമെന്ന് പറഞ്ഞ് പണം കവരുകയും പീഡനത്തിന് ഇരയാക്കി നഗ്ന ദ്യശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. അടൂർ പഴകുളം പന്ത്രണ്ടാംകൂഴിയിൽ അബ്ദുൾ റഹ്മാൻ (30) ആണ് പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. അടൂർ കോടതിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു. 2019 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം . യുവതിയുടെ ഭർത്താവ് ഒരു കേസിൽപ്പെട്ടപ്പോൾ പുറത്തിറക്കാമെന്ന് പറഞ്ഞ് അബുദുൾ റഹ്മാൻ യുവതിയുടെ പക്കൽ നിന്ന് 5 ലക്ഷം രൂപ വാങ്ങി. പിന്നീട് യുവതിയെ പല സ്ഥത്തും കൊണ്ടുപോയി പീഡിപ്പിച്ചു . പണം തിരികെ ചോദിച്ചപ്പോൾ നഗ്നദ്യശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി. തുടർന്നാണ് യുവതി കഴിഞ്ഞ മാസം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സി.പി.എം അംഗങ്ങളായ അബ്ദുൾ റ്ഹ്മാനെയും യുവതിയെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.കേസിൽ ഉൾപ്പെട്ട അബ്ദുൾ റഹ്മാന്റെ ഭാര്യയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു