'10.30 എഎം ലോക്കൽ കോൾ' എന്ന ചിത്രത്തിലൂടെയാണ് നടിയായ ജെന്നിഫർ ആന്റണി മലയാള സിനിമാരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. 'ഭാസ്കർ ദ റാസ്കൽ', 'പുതിയ നിയമം', 'ഫുക്രി' എന്നിവയാണ് നടിയുടെ ശ്രദ്ധ നേടിയ മലയാള ചിത്രങ്ങൾ. ശേഷം കന്നഡ, തെലുങ്ക്, തമിഴ് ചിത്രങ്ങളിലും നടി തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു.
മിക്ക സിനിമകളിലും താരതമ്യേന ചെറിയ വേഷങ്ങളാണ് ജെന്നിഫർ കൈകാര്യം ചെയ്തതെങ്കിലും തന്റെ മികച്ച പ്രകടനം കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടം നേടാൻ ജെന്നിഫറിന് കഴിഞ്ഞു.
മോഡൽ കൂടിയായ ജെന്നിഫർ 1992ൽ 'മിസ് ബാംഗ്ലൂർ' ആയി തിരഞ്ഞെടുക്കപ്പെട്ടയാളാണെന്നത് അധികമാർക്കും അറിയാത്ത വസ്തുതയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ നടിയെ നിലവിൽ 2.14 ലക്ഷം പേരാണ് ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്.
തന്റെ ആരാധകർക്കായി ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യുന്ന നടിയുടെ ഏറ്റവും പുതിയ ഫോട്ടോകളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായി കൊണ്ടിരിക്കുന്നത്. ചുവന്ന വട്ടപ്പൊട്ടും വലിയ മൂക്കുത്തിയും ധരിച്ച് സ്വർണ കസവുള്ള സാരിയിൽ പ്രത്യക്ഷപ്പെട്ട നടിയും ഫോട്ടോകൾക്ക് താഴെ 'യൂ ആർ ഗോർജ്യസ്' എന്നാണ് ഒരു ആരാധകൻ കമന്റിട്ടിരിക്കുന്നത്.