SignIn
Kerala Kaumudi Online
Tuesday, 19 January 2021 6.44 PM IST

മരിച്ചവർക്കായി മാത്രം ഒരുങ്ങിയ വള്ളിപ്പടർപ്പ് അഷ്റഫ് താമരശേരി ജീവിക്കുന്നത് ഒറ്റപ്പെട്ടവർക്കുവേണ്ടി

mm

ഇ​വി​ടെ​ ​ഒ​രാ​ൾ​ ​മ​രി​ച്ച​വ​ർ​ക്കാ​യി​ ​ജീ​വി​ക്കു​ന്നു.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​അ​യാ​ൾ​ക്ക് ​മ​ര​ണ​മി​ല്ല.​ ​അ​യാ​ളു​ടെ​ നീതിക്കും കാരുണ്യത്തിനും ​മ​ര​ണ​മി​ല്ല.​ ​ഉ​രു​കു​ന്ന​ ​മ​ണ​ൽ​പ​ര​പ്പി​ൽ​ ​ഒ​രു​ ​മ​ഴ​ ​പോ​ലെ​ ​അ​യാ​ൾ​ ​-​ ​അ​ഷ്‌​റ​ഫ്
-​ ​ടി.​എ.​ ​റ​സാ​ഖ് എഴുതിയത്

​അതി​മാ​നു​ഷി​ക​ത​ ​ഒ​ന്നും​ ​അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലാ​ത്ത​ ​ഒ​രു​ ​മ​നു​ഷ്യ​ൻ.​ ​ബി​രു​ദ​ങ്ങ​ളു​ടെ​യോ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ങ്ങ​ളു​ടെ​യോ​ ​അ​ല​ങ്കാ​ര​ങ്ങ​ൾ​ക്ക​പ്പു​റം​ ​മ​നു​ഷ്യ​ത്വം​ ​അ​ല​ങ്കാ​ര​മാ​ക്കി​യ​ ​സാ​ധാ​ര​ണ​ക്കാ​ര​ൻ.​ ​ഗ​ൾ​ഫി​ൽ​ ​ഒ​രാ​ൾ​ ​മ​രി​ച്ചാ​ൽ​ ​ആ​ദ്യം​ ​ഫോ​ൺ​കോ​ൾ​ ​വ​രു​ന്ന​ത് ​യു.​എ.​ഇ​ലെ​ ​അ​‌​ജ്മാ​നി​ലു​ള്ള​ ​ഇ​ദ്ദേ​ഹ​ത്തി​നാ​ണ്.​ ​നി​യ​മ​ത്തി​ന്റെ​ ​നൂ​ലാ​മാ​ല​ക​ൾ​ ​നീ​ക്കി​ ​മൃ​ത​ദേ​ഹം​ ​നാ​ട്ടി​ലെ​ത്തി​യാ​ൽ​ ​മാ​ത്ര​മേ​ ​പി​ന്നെ​ ​അ​ഷ്റ​ഫി​ന് ​വി​ശ്ര​മ​മു​ള്ളൂ.​ ​വ​ർ​ഷ​ങ്ങ​ളോ​ളം​ ​ചു​ട്ടു​പൊ​ള്ളു​ന്ന​ ​മ​ണ​ലാ​ര​ണ്യ​ത്തി​ൽ​ ​കു​ടും​ബ​ത്തി​ന് ​വേ​ണ്ടി​ ​മ​ന​സ് ​ക​ല്ലാ​ക്കി​ ​ജീ​വി​ച്ച​ ​ആ​ ​പ്ര​വാ​സി​ക​ൾ​ക്ക് ​ജ​ന്മ​നാ​ട്ടി​ൽ​ ​അ​ന്ത്യ​വി​ശ്ര​മം​ ​ഒ​രു​ക്കാ​ൻ​ ​എ​ത്ര​ ​ഓ​ഫീ​സു​ക​ൾ​ ​ക​യ​റി​യി​റ​ങ്ങാ​നും​ ​ഈ​ ​താ​മ​ര​ശേ​രി​ക്കാ​ര​ന് ​മ​ടി​യി​ല്ല.​ ​ജീ​വി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്ക​ല്ല​ ​മ​രി​ച്ച​വ​ർ​ക്കാ​യാ​ണ് ​താ​ൻ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് ​അ​ഷ്റ​ഫ് ​പ​റ​യു​ന്ന​ത്.​ ​ജീ​വി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്ക് ​സ​ഹാ​യ​മെ​ത്തി​ക്കാ​ൻ​ ​നി​ര​വ​ധി​ ​വ​ഴി​ക​ളു​ണ്ട്.​ ​മ​രി​ച്ച് ​നി​സ​ഹാ​യ​രാ​യി​ ​പോ​യ​വ​ർ​ക്ക് ​താ​ങ്ങേ​കാ​ൻ​ ​പ​ക്ഷേ​ ​ആ​രു​മു​ണ്ടാ​യേ​ക്കി​ല്ല.​ ​ഇ​വി​ടെ​യാ​ണ് ​അ​ഷ്‌​റ​ഫി​നെ​ ​ന​മ്മ​ൾ​ ​അ​റി​യേ​ണ്ട​ത്.​ ​ഈ​ ​കൊ​വി​ഡ് ​കാ​ല​ത്തും​ ​അ​ദ്ദേ​ഹം​ ​ത​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി​ ​മു​ന്നോ​ട്ട് ​ത​ന്നെ​യാ​ണ്.​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​മ​രി​ക്കു​ന്ന​വ​രെ​ ​അ​വി​ടെ​ത്ത​ന്നെ​ ​അ​ട​ക്കം​ ​ചെ​യ്യാ​നും​ ​മ​റ്റ് ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​മ​രി​ക്കു​ന്ന​വ​രു​ടെ​ ​മൃ​ത​ദേ​ഹം​ ​നാ​ട്ടി​ലെ​ത്തി​ക്കാ​നും​ ​അ​ക്ഷീ​ണം​ ​പ്ര​യ​ത്നി​ക്കു​ക​യാ​ണ് ​ഈ​ ​മ​നു​ഷ്യ​ൻ.

20​ ​വ​ർ​ഷം,​​​ 38​ ​രാ​ജ്യ​ങ്ങ​ൾ,​​​
6400​ ​മൃ​ത​ദേ​ഹ​ങ്ങൾ

വ​ർ​ഷം​ 2000.​ ​കൂ​ട്ടു​കാ​ര​നെ​ ​കാ​ണാ​ൻ​ ​ഷാ​ർ​ജ​യി​ലു​ള്ള​ ​ആ​ശു​പ​ത്രി​യി​ൽ​ ​പോ​യ​താ​ണ് ​അ​ഷ്റ​ഫ്.​ ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്നി​റ​ങ്ങു​മ്പോ​ഴാ​ണ് ​ര​ണ്ട് ​സ​ഹോ​ദ​ര​ങ്ങ​ൾ​ ​ക​ര​യു​ന്ന​ത് ​ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.​ ​പി​താ​വ് ​മ​ര​ണ​പ്പെ​ട്ട് ​മൃ​ത​ദേ​ഹം​ ​നാ​ട്ടി​ലെ​ത്തി​ക്കാ​ൻ​ ​എ​ന്ത് ​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ​ ​നി​സ​ഹാ​യ​രാ​യി​ ​നി​ൽ​ക്കു​ക​യാ​യി​രു​ന്നു​ ​ആ​ ​സ​ഹോ​ദ​ര​ങ്ങ​ൾ.​ ​സ​ഹാ​യി​ക്ക​ണ​മെ​ന്നു​ണ്ട് ​പ​ക്ഷെ​ ​എ​ന്താ​ണ് ​ചെ​യ്യേ​ണ്ട​തെ​ന്ന് ​അ​റി​യി​ല്ല.​ ​യു.​എ.​ഇ​യി​ൽ​ ​എ​ത്തി​യി​ട്ട് ​ഒ​രു​ ​വ​ർ​ഷം​ ​ആ​യ​തേ​യു​ള്ളൂ.​ ​കൂ​ടു​ത​ൽ​ ​പ​രി​ച​യ​ങ്ങ​ളി​ല്ല.​ ​എ​ങ്കി​ലും​ ​അ​വ​ർ​ക്കൊ​പ്പം​ ​നി​ൽ​ക്കാ​ൻ​ ​ത​ന്നെ​ ​തീ​രു​മാ​നി​ച്ചു.​ ​അ​ഞ്ച് ​ദി​വ​സ​ങ്ങ​ൾ​ക്കൊ​ണ്ട് ​കൊ​ല്ലം​ ​പു​ന​ലൂ​രി​ലെ​ ​വീ​ട്ടി​ലേ​ക്ക് ​മൃ​ത​ദേ​ഹം​ ​എ​ത്തി​ച്ചു.​ ​അ​താ​യി​രു​ന്നു​ ​തു​ട​ക്കം.​ ​പി​ന്നെ​ ​സ​ഹാ​യ​മ​ഭ്യ​ർ​ത്ഥി​ച്ച് ​ഫോ​ണു​ക​ൾ​ ​വ​ന്നു​കൊ​ണ്ടേ​യി​രു​ന്നു.​ 20​ ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ 38​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​യി​ 6400​ ​മൃ​ത​ദേ​ഹം​ ​അ​ഷ്റ​ഫി​ന്റെ​ ​കൈ​ക​ൾ​ ​വ​ഴി​ ​നാ​ട്ടി​ലെ​ത്തി.​ ​ഇ​തി​ൽ​ ​എ​ല്ലാ​ ​മ​ത​ക്കാ​രു​മു​ണ്ട്.​ ​സാ​ധാ​ര​ണ​ക്കാ​ര​നും​ ​വ​ലി​യ​ ​വ്യ​വ​സാ​യി​ക​ളു​മു​ണ്ട്.​ ​അ​ന്ത​രി​ച്ച​ ​ന​ടി​ ​ശ്രീ​ദേ​വി​യു​ടെ​ ​മൃ​ത​ദേ​ഹ​വും​ ​ഏ​റ്റു​വാ​ങ്ങി​യ​ത് ​അ​ഷ്റ​ഫാ​ണ്.​ ​ദു​ബാ​യ് ​ഹെ​ൽ​ത്ത് ​അ​തോ​റി​റ്റി​യു​ടെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തും​ ​മൃ​ത​ദേ​ഹം​ ​അ​ഷ്റ​ഫി​ന് ​കൈ​മാ​റി​യെ​ന്നാ​ണ്.​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​മ​ര​ണ​പ്പെ​ടു​ന്ന​ ​പ്ര​വാ​സി​ക​ളു​ടെ​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​സം​സ്‌​ക​രി​ക്കാ​നും​ ​മു​ൻ​നി​ര​യി​ലു​ണ്ട് ​ഇ​ദ്ദേ​ഹം. ഒ​രാ​ൾ​ ​ മ​രി​ച്ചാ​ൽ​ ​മൃ​ത​ദേ​ഹം​ ​വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി​ 16​ ​ഓ​ഫീ​സു​ക​ൾ​ ​ക​യ​റി​യി​റ​ങ്ങ​ണം.​ ​ഇ​തി​ൽ​ 15​ ​ഓ​ഫീ​സും​ ​യു.​എ.​ഇ​ ​ഗ​വ​ൺ​മെ​ന്റി​ന്റെ​യാ​ണ്.​ ​ഇ​വി​ടെ​യു​ള്ള​വ​ർ​ക്കെ​ല്ലാം​ ​അ​ഷ്റ​ഫ് ​സു​പ​രി​ചി​ത​നാ​ണ്.​ ​ഏ​ത് ​ഓ​ഫീ​സി​ലെ​ത്തി​യാ​ലും​ ​ക്യൂ​ ​പോ​ലും​ ​നി​ൽ​ക്കാ​തെ​ ​പേ​പ്പ​റു​ക​ൾ​ ​ശ​രി​യാ​ക്കി​ ​ന​ൽ​കും.​ ​എം​ബാം​ ​ സെ​ന്റ​റു​ക​ൾ​ ​അ​വ​ധി​യു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​വ​രെ​ ​അ​ഷ്റ​ഫി​ന്റെ​ ​അ​ഭ്യ​ർ​ത്ഥ​ന​പ്ര​കാ​രം​ ​തു​റ​ന്ന് ​മൃ​ത​ദേ​ഹം​ ​എം​ബാം​ ​ചെ​യ്‌​ത് ​ന​ൽ​കി​യ​ ​സ​ന്ദ​ർ​ഭ​ങ്ങ​ളു​ണ്ട്.​ ​ആ​ര് ​മ​രി​ച്ചാ​ലും​ ​മൃ​ത​ദേ​ഹ​ത്തി​നോ​ട് ​ആ​ദ​രം​ ​കാ​ണി​ക്കാ​ൻ​ ​യു.​എ.​ഇ​ ​ഗ​വ​ൺ​മെ​ന്റ് ​ശ്ര​മി​ക്കാ​റു​ണ്ടെ​ന്നാ​ണ് ​അ​ഷ്റ​ഫ് ​പ​റ​യു​ന്ന​ത്.

nn

ഉ​ള്ളു​രു​കു​ന്ന​ ​നി​മി​ഷ​ങ്ങൾ

നെ​ഞ്ചി​ൽ​ ​വി​ങ്ങു​ന്ന​ ​നൊ​മ്പ​ര​ത്തോ​ടെ​യാ​ണ് ​ഓ​രോ​ ​മൃ​ത​ദേ​ഹ​ങ്ങ​ളും​ ​യാ​ത്ര​യാ​ക്കു​ന്ന​ത്.​ ​പ​ല​പ്പോ​ഴും​ ​ഉ​ള്ളു​ല​ച്ച​ ​അ​നു​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.​ ​കൂ​ട്ടി​ന് ​പോ​കാ​ൻ​ ​ആ​ളി​ല്ലാ​ത്ത​ ​മൃ​ത​ദേ​ഹ​ങ്ങ​ളെ​ ​അ​ഷ്റ​ഫ് ​അ​നു​ഗ​മി​ക്കാ​റു​ണ്ട്.​ ​ഒ​രി​ക്ക​ൽ​ ​ഒ​റീ​സ​ക്കാ​രാ​നാ​യ​ ​ഒ​രാ​ളു​ടെ​ ​മൃ​ത​ദേ​ഹ​വു​മാ​യി​ ​പോ​വു​ക​യാ​ണ്.​ ​മ​രി​ച്ച​യാ​ളു​ടെ​ ​ബ​ന്ധു​ക്ക​ളു​മാ​യും​ ​അ​വി​ടു​ത്തെ​ ​പൊ​ലീ​സു​മാ​യും​ ​ബ​ന്ധ​പ്പെ​ട്ടാ​ണ് ​പു​റ​പ്പെ​ട്ട​ത്.​ ​മൃ​ത​ദേ​ഹ​വു​മാ​യി​ ​എ​ത്തി​യി​ട്ടും​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​ആ​രും​ ​വ​ന്നി​ല്ല.​ ​ആ​രെ​യും​ ​ബ​ന്ധ​പ്പെ​ടാ​നും​ ​സാ​ധി​ക്കു​ന്നി​ല്ല.​ ​പൊ​ലീ​സി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​മൃ​ത​ദേ​ഹം​ ​മോ​ർ​ച്ച​റി​യി​ൽ​ ​സൂ​ക്ഷി​ച്ചു.​ ​തീ​രു​മാ​ന​മാ​കാ​തെ​ ​തി​രി​ച്ചു​വ​രാ​നാ​കി​ല്ല​ല്ലോ.​ ​മൂ​ന്ന് ​ദി​വ​സം​ ​അ​വി​ടു​ത്തെ​ ​ജ​യി​ലി​ലാ​ണ് ​താ​മ​സി​ച്ച​ത്.​ ​പൊ​ലീ​സു​കാ​ർ​ ​ഭ​ക്ഷ​ണം​ ​ത​രും.​ ​നാ​ലാ​മ​ത്തെ​ ​ദി​വ​സം​ ​തി​രി​ച്ചു​പോ​രാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​തി​രി​ച്ച് ​യു.​എ.​ഇ​യി​ൽ​ ​എ​ത്തി​ ​ഒ​രു​ ​മ​ണി​ക്കൂ​റി​ന​കം​ ​പൊ​ലീ​സ് ​വി​ളി​ച്ചു​ ​ബ​ന്ധു​ക്ക​ൾ​ ​വ​ന്ന് ​ബോ​ഡി​ ​ഏ​റ്റു​വാ​ങ്ങി​ ​എ​ന്ന​റി​യി​ച്ചു.​ ​എ​സ്.​ഐ​ ​പ​റ​ഞ്ഞാ​ണ് ​അ​റി​ഞ്ഞ​ത്,​​​ ​മ​രി​ച്ച​യാ​ളു​ടെ​ ​ബ​ന്ധു​ക്ക​ൾ​ ​അ​ഷ്റ​ഫ് ​വ​ന്ന​തും​ ​മൃ​ത​ദേ​ഹം​ ​മോ​ർ​ച്ച​റി​യി​ലേ​ക്ക് ​മാ​റ്റി​യ​തു​മെ​ല്ലാം​ ​അ​റി​ഞ്ഞി​രു​ന്നു.​ ​ഇ​ദ്ദേ​ഹ​ത്തെ​ ​വ​ന്ന് ​ക​ണ്ടാ​ൽ​ ​പൈ​സ​ ​എ​ന്തെ​ങ്കി​ലും​ ​ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് ​ക​രു​തി​ ​മാ​റി​ ​നി​ൽ​ക്കു​ക​യാ​യി​രു​ന്നു​ ​അ​വ​ർ.​ ​അ​ന്ന് ​അ​ത് ​വ​ള​രെ​ ​വി​ഷ​മ​മു​ണ്ടാ​ക്കി. പി​ന്നീ​ടൊ​രി​ക്ക​ൽ​ ​ഒ​മാ​നി​ൽ​ ​നി​ന്ന് ​ത​ല​ശേ​രി​ക്കാ​രാ​യ​ ​കു​ടും​ബം​ ​യു.​എ.​ഇ​യി​ൽ​ ​സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി.​ ​അ​വ​രു​ടെ​ ​വ​ണ്ടി​ ​അ​പ​ക​ട​ത്തി​ൽ​ ​പെ​ട്ടു.​ ​ഭാ​ര്യ​ ​മ​രി​ച്ചു.​ ​മൂ​ന്ന് ​വ​യ​സു​ള്ള​ ​കു​ഞ്ഞ് ​ഐ.​സി.​യു​വി​ൽ.​ ​ഭ​ർ​ത്താ​വ് ​ആ​ക്‌​സി​ഡ​ന്റു​ണ്ടാ​ക്കി​ ​എ​ന്ന​ ​കേ​സി​ൽ​ ​ജ​യി​ലി​ലാ​യി.​ ​ഭാ​ര്യ​യു​ടെ​ ​മൃ​ത​ദേ​ഹം​ ​നാ​ട്ടി​ലെ​ത്തി​ക്കാ​ൻ​ ​പേ​പ്പ​റു​ക​ളെ​ല്ലാം​ ​ത​യ്യാ​റാ​യി.​ ​കോ​ട​തി​യു​ടെ​ ​അ​നു​വാ​ദ​ത്തോ​ടെ​ ​ഭ​ർ​ത്താ​വി​നെ​ ​മൃ​ത​ദേ​ഹം​ ​കാ​ണി​ക്കാ​ൻ​ ​മോ​ർ​ച്ച​റി​യി​ൽ​ ​കൊ​ണ്ടു​വ​ന്നു.​ ​അ​പ്പോ​ഴാ​ണ് ​ഭ​ർ​ത്താ​വ് ​അ​റി​യു​ന്ന​ത് ​ഭാ​ര്യ​ ​മ​രി​ച്ചെ​ന്ന്.​ ​ആ​ ​കാ​ഴ്‌​ച​ ​മ​ന​സ് ​ത​ക​ർ​ത്തു.
ചി​ല​പ്പോ​ൾ​ ​മ​രി​ച്ച​വ​ർ​ക്ക് ​വി​ലാ​സം​ ​പോ​ലു​മു​ണ്ടാ​വി​ല്ല.​ ​കൂ​ടെ​ ​താ​മ​സി​ക്കു​ന്ന​വ​ർ​ക്കും​ ​പ​രി​ച​യ​ക്കാ​ർ​ക്കും​ ​അ​യാ​ളു​ടെ​ ​കു​ടും​ബം​ ​അ​പ​രി​ചി​ത​മാ​യി​രി​ക്കും.​ ​ഏ​റെ​ ​പ​ണി​പ്പെ​ട്ടാ​ണ് ​അ​വ​രു​ടെ​ ​അ​‌​ഡ്ര​സ് ​ക​ണ്ടെ​ത്തു​ന്ന​ത്.​ ​പി​ന്നീ​ട് ​ബ​ന്ധു​ക്ക​ളെ​ ​വി​വ​ര​മ​റി​ക്കും.​ ​വീ​ട്ടു​കാ​രു​ടെ​ ​സ​മ്മ​ത​പ​ത്രം​ ​നേ​ട​ണം.​ ​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ളി​ൽ​ ​ക​യ​റി​യി​റ​ങ്ങി​ ​പേ​പ്പ​ർ​ ​വ​ർ​ക്കു​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്ക​ണം.​ ​മൃ​ത​ദേ​ഹം​ ​എം​ബാം​ ​ചെ​യ്യ​ണം.​ ​നാ​ട്ടി​ലേ​ക്ക് ​ക​യ​റ്റി​ ​അ​യ​ക്കു​ന്ന​തി​നാ​യി​ ​എ​യ​ർ​ ​ടി​ക്ക​റ്റ് ​റെ​ഡി​യാ​ക്ക​ണം.​ ​അ​വ​സാ​നം​ ​പെ​ട്ടി​യി​ൽ​ ​പേ​രെ​ഴു​തി​ ​യാ​ത്ര​യാ​ക്ക​ണം....​ദി​വ​സ​ങ്ങ​ൾ​ ​നീ​ളു​ന്ന​ ​ക​ഷ്‌​ട​പ്പാ​ടു​ക​ളു​ണ്ട് ​ഓ​രോ​ ​മൃ​ത​ദേ​ഹ​വും​ ​നാ​ട്ടി​ലെ​ത്തി​ക്കാ​ൻ.​ ​ആ​ദ്യ​ ​കാ​ല​ത്ത് ​ത​നി​യെ​യാ​യി​രു​ന്നു​ ​ഇ​തെ​ല്ലാം​ ​ചെ​യ്‌​ത് ​തീ​ർ​ക്കേ​ണ്ട​ത്.​ ​ഇ​പ്പോ​ൾ​ ​സ​ഹാ​യ​ത്തി​ന് ​പ​ല​രു​മു​ണ്ട്.
അ​ടു​പ്പ​മു​ള്ള​വ​രു​ടെ ​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്‌​ത​ ​സ​ന്ദ​‌​ർ​ഭ​ങ്ങ​ളും​ ​നി​ര​വ​ധി​യാ​ണ്.​ ​ഈ​ ​അ​ടു​ത്ത് ​ഒ​രു​പാ​ട് ​വ​ർ​ഷ​ത്തെ​ ​അ​ടു​പ്പ​മു​ള്ള​ ​കു​ട്ടി​ക്ക​ ​എ​ന്ന​യാ​ളു​ടെ​ ​നി​യ​മ​ന​ട​പ​ടി​ക​ളെ​ല്ലാം​ ​പൂ​ർ​ത്തി​യാ​ക്കി​ ​പെ​ട്ടി​യു​ടെ​ ​മു​ക​ളി​ൽ​ ​പേ​രെ​ഴു​താ​ൻ​ ​പാ​സ്‌​പോ​ർ​ട്ട് ​എ​ടു​ത്തു​നോ​ക്കി​യ​പ്പോ​ഴാ​ണ് ​ആ​ളെ​ ​മ​ന​സി​ലാ​ക്കി​യ​ത്.​ ​ഉ​ള്ളൊ​ന്നു​ ​തേ​ങ്ങും​ ​അ​ത്ത​രം​ ​സ​ന്ദ​ർ​ഭ​ത്തി​ൽ.​ ​ചി​ല​ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​പ്പ​റ്റി​ ​അ​റി​യു​മ്പോ​ൾ​ ​അ​പ​രി​ചി​ത​രു​ടെ​ ​മ​ര​ണം​ ​പ​രി​ചി​ത​മു​ള്ള​വ​രു​ടെ​ ​മ​ര​ണ​ത്തേ​ക്കാ​ൾ​ ​വേ​ദ​ന​ ​ന​ൽ​കാ​റു​ണ്ട്.​ ​വ​ള​രെ​ ​ബു​ദ്ധി​മു​ട്ടു​ള്ള​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​നി​ന്ന് ​വ​രു​ന്ന​വ​രാ​യി​രി​ക്കും​ ​പ്ര​വാ​സി​ക​ളി​ൽ​ ​ഭൂ​രി​പ​ക്ഷ​വും.​ ​ആ​ ​സ്വ​പ്‌​ന​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​പ​റ്റാ​തെ​യാ​കും​ ​വി​ട​ ​പ​റ​യേ​ണ്ടി​വ​രു​ന്ന​ത്.

പ​ണ​ത്തേ​ക്കാ​ൾ​ ​
വ​ലു​താ​ണ് ​മ​നു​ഷ്യ​ത്വം

പ​ല​പ്പോ​ഴും​ ​കൈ​യി​ൽ​ ​നി​ന്ന് ​കാ​ശെ​ടു​ത്തി​ട്ടാ​ണ് ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​വി​ട്ടു​ന​ൽ​കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യു​ന്ന​ത്.​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​ക​മ്പ​നി​ക​ളും​ ​പ​ല​ ​സം​ഘ​ട​ന​ക​ളും​ ​സ​ന്മ​ന​സു​ള്ള​ ​വ്യ​ക്തി​ക​ളും​ ​സ​ഹാ​യി​ക്കും.​ ​ഇ​തു​വ​രെ​ ​പ​ണ​ത്തി​ന് ​ബു​ദ്ധി​മു​ട്ട് ​നേ​രി​ടേ​ണ്ടി​ ​വ​ന്നി​ട്ടി​ല്ല.​ ​ഓ​രോ​ ​വ​ഴി​ക​ളാ​യി​ ​തു​റ​ന്നു​കി​ട്ടും. അ​ടു​ത്ത​കാ​ല​ത്താ​യി​ ​നി​ര​വ​ധി​ ​പേ​ർ​ ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​മ​ര​ണ​പ്പെ​ടു​ന്നു​ണ്ട്.​ ​അ​ധി​കം​ ​പ്രാ​യ​മാ​കാ​ത്ത​വ​രും​ ​മ​രി​ക്കു​ന്നു.​ ​ഹാ​ർ​ട്ട് ​അ​റ്റാ​ക്കാ​ണ് ​പ്ര​ധാ​ന​ ​വി​ല്ല​ൻ. വ​ർ​ഷ​ത്തി​ൽ​ ​ചു​രു​ങ്ങി​യ​ത് 50​ഓ​ളം​ ​മ​ല​യാ​ളി​ക​ൾ​ ​ഗ​ൾ​ഫി​ൽ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്യാ​റു​ണ്ട്.​ ​പ്ര​വാ​സി​ക​ളു​ടെ​ ​മാ​ന​സി​ക​ ​സ​മ്മ​ർ​ദ്ദം​ ​കു​റ​യ്‌​ക്കാ​ൻ​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​വി​ചാ​രി​ച്ചാ​ൽ​ ​സാ​ധി​ക്കും.​ ​ആ​ത്മ​ഹ​ത്യ​ക​ളെ​പ്പ​റ്രി​ ​കേ​ൾ​ക്കു​മ്പോ​ൾ​ ​ഒ​രു​ ​നെ​ടു​വീ​ർ​പ്പാ​ണ് ​അ​ഷ്റ​ഫി​ന്.​ ​എ​ന്നി​ട്ട് ​ത​നി​യെ​ ​ചോ​ദി​ക്കും​ ​ഇ​ങ്ങ​നെ​ ​ചെ​യ്‌​താ​ൽ​ ​ന്താ​ ​ചെ​യ്യു​ക...

​കു​ടും​ബ​മെ​ന്ന​ ​ക​രു​ത്ത്

ഒ​രാ​ൾ​ ​മ​ര​ണ​പ്പെ​ട്ടു​ ​എ​ന്ന​റി​ഞ്ഞ് ​വീ​ട്ടി​ൽ​ ​നി​ന്നി​റ​ങ്ങി​യാ​ൽ​ ​എ​പ്പോ​ൾ​ ​തി​രി​ച്ചെ​ത്തു​മെ​ന്ന​റി​യി​ല്ല.​ ​മൃ​ത​ദേ​ഹ​ങ്ങ​ളെ​ ​അ​നു​ഗ​മി​ച്ച് ​മ​റ്റ് ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കും​ ​യാ​ത്ര​ ​ചെ​യ്യേ​ണ്ട​താ​യി​ ​വ​രും.​ ​ആ​ദ്യ​മൊ​ക്കെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​എ​തി​ർ​പ്പു​ക​ളു​ണ്ടാ​യി​രു​ന്നു.​ ​പി​ന്നീ​ട് ​താ​ൻ​ ​ ചെ​യ്യു​ന്ന​തെ​ന്തെ​ന്ന് ​തി​രി​ച്ച​റി​ഞ്ഞ​പ്പോ​ൾ​ ​അ​വ​രും​ ​കൂ​ടെ​ ​നി​ന്ന് ​തു​ട​ങ്ങി.​ ​ഇ​പ്പോ​ൾ​ ​സ്ത്രീ​ക​ളാ​രെ​ങ്കി​ലു​മാ​ണ് ​മ​ര​ണ​പ്പെ​ടു​ന്ന​തെ​ങ്കി​ൽ​ ​ഭാ​ര്യ​യും​ ​ഒ​പ്പം​ ​വ​രും.​ ​പ്ര​വാ​സി​ ​ഭാ​ര​തീ​യ​ ​പു​ര​സ്‌​കാ​രം​ ​ല​ഭി​ച്ച​ ​സ​മ​യ​ത്ത് ​അ​ന്ന​ത്തെ​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​സു​ഷ​മാ​ ​സ്വ​രാ​ജ് ​ഭാ​ര്യ​യോ​ട് ​ പ​റ​ഞ്ഞു,​​​ ​മ​ര​ണം​ ​വ​രെ ​ ​ഈ​ ​ സ​ഹാ​യ​ങ്ങ​ൾ​ ​നി​ർ​ത്ത​രു​ത്,​​​ ​ദൈ​വം​ ​കൂ​ടെ​ത്ത​ന്നെ​ ​ഉ​ണ്ടാ​കും.​ ​ഈ​ ​ വാ​ക്കു​ക​ൾ​ ​ഭാ​ര്യ​ ​ഫാ​ത്തി​മ​ത്ത് ​സു​ഹ്റ​യു​ടെ​ ​മ​ന​സി​ൽ​ ​എ​ന്നു​മു​ണ്ട്.​ ​മൂ​ത്ത​ ​മ​ക​നും​ ​ഇ​പ്പോ​ൾ​ ​പി​താ​വി​നെ​ ​സ​ഹാ​യി​ക്കാ​നാ​യി​ ​കൂ​ടെ​ ​ത​ന്നെ​യു​ണ്ട്.
അ​ജ്മാ​നി​ലാ​ണ് ​അ​ഷ്റ​ഫ് ​കു​ടും​ബ​സ​മേ​തം​ ​താ​മ​സി​ക്കു​ന്ന​ത്.​ ​സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി​ ​ചേ​ർ​ന്ന് ​ബി​സി​ന​സ് ​ചെ​യ്യു​ന്നു.​ ​ത​ന്റെ​ ​മ​റ്റ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​ബി​സി​ന​സ് ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​ത്ര​ ​ശ്ര​ദ്ധി​ക്കാ​ൻ​ ​പ​റ്രാ​റി​ല്ല.​ ​അ​തി​ൽ​ ​ആ​ർ​ക്കും​ ​പ​രാ​തി​ക​ളു​മി​ല്ല.​ ​ അ​ഷ്റ​ഫ് ​ബി​സി​ന​സ് ​കാ​ര്യ​ങ്ങ​ളി​ൽ​ ​മാ​ത്ര​മൊ​തു​ങ്ങാ​തെ​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് ​കൂ​ട്ടാ​കു​ന്ന​താ​ണ് ​അ​വ​ർ​ക്കും​ ​ഇ​ഷ്‌​ടം. നാ​ട്ടി​ൽ​ ​താ​മ​ര​ശേ​രി​ ​ചു​ങ്ക​മാ​ണ് ​സ്വ​ദേ​ശം.​ ​വ​ർ​ഷ​ത്തി​ൽ​ ​നാ​ലോ​ ​അ​ഞ്ചോ​ ​ദി​വ​സ​ങ്ങ​ൾ​ ​നാ​ട്ടി​ലെ​ത്തും.​ ​നാ​ട്ടി​ൽ​ ​ഉ​മ്മ​യു​ണ്ട്.​ ​ത​മി​ഴ്നാ​ട്,​​​ ​ക​ർ​ണാ​ട​ക​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം​ ​മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി​ ​പോ​കു​മ്പോ​ൾ​ ​വീ​ട്ടി​ലെ​ത്തി​ ​ഉ​മ്മ​യെ​ ​കാ​ണും. ഭാ​ര്യ​ ​ഫാ​ത്തി​മ​ത്ത് ​സു​ഹ്റ​ ​വീ​ട്ട​മ്മ​യാ​ണ്.​ ​മൂ​ന്ന് ​മ​ക്ക​ൾ.​ ​മു​ഹ​മ്മ​ദ് ​ഷാ​ഫി,​​​ ​ഷി​ഫാ​ന,​​​ ​മു​ഹ​മ്മ​ദ് ​അ​മീ​ൻ.​ ​മൂ​വ​രും​ ​യു.​എ.​ഇ​യി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ. അ​ഷ്റ​ഫ് ​ഒ​രു​ ​മാ​തൃ​ക​യാ​ണ്.​ ​പ്ര​വ​ർ​ത്തി​ക​ൾ​ക്കു​ള്ള​ ​പ്ര​തി​ഫ​ലം​ ​ത​രേ​ണ്ട​ത് ​ മ​നു​ഷ്യ​ര​ല്ല,​​​ ​ദൈ​വ​മാ​ണെ​ന്ന​ ​ബോ​ദ്ധ്യ​വു​മാ​യി​ ​ത​ല​യു​യ​ർ​ത്തി​ ​ന​ട​ന്നു​നീ​ങ്ങു​ക​യാ​ണ് ​ഇ​ദ്ദേ​ഹം.​ ​ബ​ഷീ​ർ​ ​തി​ക്കോ​ടി​ ​ര​ചി​ച്ച​ ​'​പ​രേ​ത​ർ​ക്കൊ​രാ​ൾ​"​ ​എ​ന്ന​ ​പു​സ്‌​ത​കം​ ​അ​ഷ്റ​ഫി​ന്റെ​ ​ജീ​വി​ത​മാ​ണ് ​പ​ക​ർ​ന്നു​ ​ന​ൽ​കു​ന്ന​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, HUMAN INTEREST
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.