തൃപ്പൂണിത്തുറ: അനധികൃതമായി മദ്യവില്പന നടത്തിയ ആളെ ഉദയംപേരൂർ പൊലീസ് അറസ്റ്റുചെയ്തു. ഉദയംപേരൂർ വലിയകുളത്തിനു സമീപം കാരച്ചുവട് കേശവ നിവാസിൽ ബിജുവിനെയാണ് (42) ഉദയംപേരൂർ സി.ഐ കെ.ബാലൻ, എസ്.ഐ ജിൻസൺ ഡൊമിനിക് എന്നിവർ ചേർന്ന് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്. ഇയാളിൽനിന്ന് 19 കുപ്പി മദ്യം പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.എ.എസ്.ഐ വി.കെ. രാജീവ്, ദിലീപ്കുമാർ, സിവിൽ പൊലീസ് ഓഫീസർ ടി.എസ്. ദിനേശ്, സൈബൻകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.