പൂനെ: കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി ഉടൻ അനുമതി തേടുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്. രണ്ടാഴ്ചയ്ക്ക് അകം നടപടികൾ പൂർത്തിയാക്കും. ആദ്യ ഘട്ടത്തിൽ വാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്യുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദർ പൂനവല്ല പറഞ്ഞു. വാക്സിൻ നിർമാണം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദർശിച്ചതിന് പിന്നാലെയാണ് പൂനവല്ല
ഇക്കാര്യം അറിയിച്ചത്.
ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രസെനെക്കയും ചേർന്നാണ് കൊവിഷീൽഡ് വാക്സിൻ
വികസിപ്പിക്കുന്നത്. 300 മുതൽ 400 ദശലക്ഷം വരെ വാക്സിന് ഡോസുകൾ 2021 ജൂലായോടുകൂടി വേണ്ടിവരുമെന്ന് സർക്കാർ അറിയിച്ചതായും പൂനവല്ല പറഞ്ഞു. ശനിയാഴ്ച രാജ്യത്തെ കൊവിഡ് വാക്സിന് ഉത്പാദനം വിലയിരുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് സംസ്ഥാനങ്ങളിലെ മരുന്ന് കമ്പനികള്‍ സന്ദർശിച്ചു.
"സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി നല്ല ആശയവിനിമയം നടത്തി. വാക്സിൻ നിർമാണം വേഗത്തിലാക്കാനുള്ള നടപടികൾ ചർച്ചചെയ്തു. വാക്സിന്റെ ഇതുവരെയുള്ള പുരോഗതി സംബന്ധിച്ച വിവരങ്ങളും നിർമാണ സൗകര്യങ്ങളും അവർ വ്യക്തമാക്കി." സെറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച ശേഷം മോദി ട്വീറ്റ് ചെയ്തു.
Had a good interaction with the team at Serum Institute of India. They shared details about their progress so far on how they plan to further ramp up vaccine manufacturing. Also took a look at their manufacturing facility. pic.twitter.com/PvL22uq0nl
— Narendra Modi (@narendramodi) November 28, 2020