തിരുവനന്തപുരം : കൊവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കും സ്പെഷ്യൽ ബാലറ്റ് പേപ്പർ വിതരണത്തിന് നിയോഗിക്കുന്ന പ്രത്യേക പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റന്റ് എന്നിവരുടെ വേതനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചു. പ്രത്യേക പോളിംഗ് ഓഫീസർക്ക് പ്രതിദിനം 1000 രൂപയും പോളിംഗ് അസിസ്റ്റന്റിന് 750 രൂപയുമാണ് ലഭിക്കുക. ഇതുകൂടാതെ പ്രതിദിനം 250 രൂപ ഭക്ഷണ ചെലവായും അനുവദിക്കും.