കൊണ്ടോട്ടി: കരിപ്പൂരിൽ തുടർച്ചയായി ഏഴാം ദിവസവും സ്വർണക്കടത്ത് വേട്ട. ഇന്നലെ ഒരാളിൽ നിന്ന് മാത്രം പിടികൂടിയത് 77 ലക്ഷം രൂപയ്ക്കുള്ള 1.600 കിലോഗ്രാം സ്വർണം. ജിദ്ദയിൽ നിന്നും സ്പൈസ് ജെറ്റിൽ എത്തിയ തിരൂർ സ്വദേശി ഉനൈസിൽ(25) നിന്നാണ് സ്വർണം എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം പിടികൂടിയത്.ബ്ലൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കുള്ളിൽ വെള്ളി നിറം പൂശിയ ഒമ്പത് സ്വർണക്കട്ടികളാണ് ഒളിച്ചുകടത്താൻ ശ്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി കമ്മിഷണർ ടി.എ കിരണിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ കെ.പി മനോജ്, രഞ്ജി വില്യം, രാധ വിജയരാഘവൻ, തോമസ് വറുഗീസ്, ഉമാദേവി ഇൻസ്പെക്ടർമാരായ സൗരഭ് കുമാർ, ശിവാനി, ടി.എസ് അഭി ലാഷ്, ഹെഡ് ഹവിൽദാർമാരായ അബ്ദുൾ ഗഫൂർ, കെ സി മാത്യു എന്നിവരാണ് കള്ളക്കടത്ത് പിടികൂടിയത്.