വിജയ് - വിജയ് സേതുപതി ചിത്രം മാസ്റ്റർ തിയേറ്ററിൽ തന്നെയെന്ന് നിർമാതാക്കൾ. ചിത്രം ഒടിടി പ്ളാറ്റ് ഫോമിലൂടെ റിലീസ് ചെയ്തേക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ഒ.ടിടി റിലീസിന് ഒരു പ്രമുഖ ഒടിടി പ്ളാറ്റ് ഫോം തങ്ങളെ സമീപിച്ചിരുന്നുവെന്നും എന്നാൽ തിയേറ്റർറിലീസിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും നിർമാതാക്കളായ എക്സി ബി ഫിലിം ക്രിയേറ്റേഴ്സും സെവൻ സ്ക്രീൻ സ്റ്റുഡിയോയും പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അടുത്ത പൊങ്കലിന് ചിത്രം റിലീസ് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. നവംബർ 14ന് പുറത്തുവന്ന മാസ്റ്റർ സീസർ ദിവസങ്ങൾക്കുള്ളിൽ 40 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. ഏപ്രിൽ ഒൻപതിന് റിലീസ് ചെയ്യാൻ ആലോചിച്ചിരുന്ന ചിത്രമായിരുന്നു മാസ്റ്റർ.