തൊണ്ണൂറുകളിൽ തെന്നിന്ത്യയെ ചൂടുപിടിപ്പിച്ച ഷക്കീലയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം ഷക്കീല റിലീസിന് ഒരുങ്ങുന്നു. ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷ ക്കീലയാവുന്നത്. ക്രിസ് മസിന് ചിത്രം തിയേറ്ററിൽ എത്തും. ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ള എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിലായി 250 ചിത്രങ്ങളിൽ ഷക്കീല അഭിനയിച്ചിട്ടുണ്ട്. താര രാജാക്കൻമാരുടെ ആധിപത്യത്തിലും ഷക്കീല ചിത്രങ്ങൾക്ക് ലഭിച്ച സ്വീകാര്യതയും ബോക്സ് ഒാഫീസ് കളക് ഷനുമൊക്കെ ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.