തിരുവനന്തപുരം: മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകരുടെ എണ്ണം കൂട്ടി. പ്രതിദിനം രണ്ടായിരം പേർക്കുവരെ ദർശനം അനുവദിക്കാൻ ധാരണയായി.ശനി,ഞായർ ദിവസങ്ങളിൽ മൂവായിരം പേർക്കും പ്രവേശനത്തിന് അനുമതിയുണ്ട്. നിലവിൽ പ്രതിദിനം ആയിരം തീർത്ഥാടകരെയാണ് അനുവദിക്കുന്നത്. രണ്ടായിരം പേരെ അനുവദിക്കുമെന്ന് കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. പൂർണമായും ഓൺലൈൻ സംവിധാനം വഴിയാണ് ബുക്കിംഗ്. https://sabarimalaonline.org ലൂടെ ഇന്നുമുതൽ ബുക്കിംഗ് സാധിക്കും.