രവിതേജയുടെ നായികയാകുന്ന ക്രാക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ഗാനചിത്രീകരണത്തിനായി ശ്രുതി ഹാസൻ ഗോവയിലെത്തി. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ബലുഷു എന്ന ബ്ളോക്ക് ബസ്റ്റർ ചിത്രത്തിലാണ് ശ്രുതി ആദ്യമായി രവി തേജയുടെ നായികയായത്. ഗോപിചന്ദ് മലിനേനി തന്നെയാണ് ക്രാക്കിന്റെയും സംവിധായകൻ. ഗോവയിൽ ചിത്രീകരിക്കുന്ന ഗാനമൊഴികെയുള്ള ചിത്രത്തിലെ രംഗങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. രാജു സുന്ദരമാണ് ക്രാക്കിലെ ഗോവൻ ഗാനരംഗത്തിന് നൃത്തസംവിധാനം നിർവഹിക്കുന്നത്. സമുദ്രക്കനിയും വരലക്ഷ്മി ശരത്കുമാറും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്.