കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പിൽ അതീവ പ്രശ്ന മേഖലകളായി കണ്ടെത്തിയ ബൂത്തുകളിലെ ദൃശ്യങ്ങൾ പകർത്താൻ വീഡിയോ കാമറകൾ സ്ഥാപിക്കണമെന്നും മറ്റു ബൂത്തുകളിൽ സ്ഥാനാർത്ഥികൾക്ക് സ്വന്തം ചെലവിൽ കാമറ സ്ഥാപിക്കാൻ അനുമതി നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
പ്രശ്ന ബൂത്തുകളുടെ സംരക്ഷണത്തിന് കേന്ദ്ര സേനയെ ഉൾപ്പെടെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാർത്ഥികളും മറ്റും നൽകിയ 70 ഒാളം ഹർജികളിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ആവശ്യപ്പെടുന്നവർക്ക് പൊലീസ് സംരക്ഷണം അനുവദിക്കണമെന്നും ഉത്തരവിലുണ്ട്.