ന്യൂഡൽഹി: പുതിയ കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് ജനുവരി ഏഴ് വരെ നീട്ടി കേന്ദ്രം. ഏഴിന് ശേഷം കർശന നിയന്ത്രണങ്ങളോടെ സർവീസ് പുനഃരാരംഭിക്കും. സർവീസ് റദ്ദാക്കിയത് നീട്ടണമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം വ്യോമയാന മന്ത്രാലയത്തിന് ശുപാർശ നൽകിയിരുന്നു. ബ്രിട്ടനിൽ പുതിയ കൊവിഡ് പടർന്നതിന് പിന്നാലെ കഴിഞ്ഞ 23 മുതലാണ് ഇന്ത്യ വിമാനസർവീസ് താത്കാലികമായി റദ്ദാക്കിയത്.