SignIn
Kerala Kaumudi Online
Wednesday, 27 January 2021 10.47 AM IST

ഡൊണാൾഡ് ട്രംപിനെതിരെ അറസ്റ്റ് വാറന്റ്,​ ഇറാഖ് കോടതിയുടെ നടപടി ട്രംപ് പ്രസിഡന്റ് സ്ഥാനം ഒഴിയാനിരിക്കെ

trump

ബാഗ്ദാദ്: ഉന്നത സൈനിക മേധാവി ജനറല്‍ ഖാസിം സൊലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാഖ് കോടതി. ഖാസിം സൊലൈമാനിക്കെതിരായ ഡ്രോൺ ആക്രമണം അന്വേഷിക്കാൻ ആവശ്യപ്പെട്ട് ബാഗ്ദാദ് കോടതിയാണ് ട്രംപിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്.

ആക്രമണത്തിൽ കൊല്ലപ്പെട്ട അബു മഹ്ദി അൽ മുഹന്ദിസിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ബാഗ്ദാദ് കോടതിയുടെ നിർണായക നീക്കം. കൊലപാതകവുമായി
ബന്ധപ്പെട്ട അന്വേഷണം നടന്നുവരികയാണെന്നും കോടതി വ്യക്തമാക്കി.ട്രംപിന്റെ പ്രസിഡൻഷ്യൽ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇറാഖ് കോടതിയുടെ ഉത്തരവ് എന്നതും ശ്രദ്ധേയമാണ്.

ബാഗ്ദാദില്‍ വച്ച് 2020 ജനുവരി മൂന്നിനാണ് സൊലൈമാനി ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് ആക്രമണം നടന്നതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, AMERICA, TRUMP, ARREST, USA, IRAQ
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.