SignIn
Kerala Kaumudi Online
Monday, 01 March 2021 4.34 AM IST

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വഴിയോര കച്ചവടക്കാർക്ക് 10000 രൂപ സ്വന്തം പേരിലാക്കാൻ ഐസക്കിനു മടിയുണ്ടായില്ല, സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനങ്ങളെ കുറിച്ച് സന്ദീപ് വാര്യർ

thomas-isaac-and-narendra

പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റവതരണം ധനമന്ത്രി തോമസ് ഐസക് നടത്തിയതോടെ പ്രഖ്യാപനങ്ങളെ കുറിച്ചുള്ള പ്രതികരണവുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. ബി ജെ പി നേതാവായ സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ അഭപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. 2016 മുതലുള്ള ബഡ്ജറ്റിൽ മന്ത്രി നൽകിയിട്ടുള്ള പ്രഖ്യാപനങ്ങൾ വീണ്ടും നൽകുകയാണ് ഈ ബഡ്ജറ്റിലൂടെ എന്ന അഭിപ്രായമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. കെ എസ് ആർ ടി സിക്ക് ആയിരം സി എൻ ജി ബസുകൾ വാങ്ങാനുള്ള പദ്ധതിയെ ഇത്തരത്തിൽ സന്ദീപ് വാര്യർ വിലയിരുത്തുന്നുമുണ്ട്.

തെരുവ് കച്ചവടക്കാർക്ക് പതിനായിരം രൂപ വീതം നൽകുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തെയും ബി ജെ പി നേതാവ് പരിഹസിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ പദ്ധതി കേരളത്തിൽ നിരവധി കച്ചവടക്കാർക്ക് ഇതിനകം തന്നെ ലഭിച്ചിട്ടുണ്ടെന്നും. എന്നിരുന്നാലും കേന്ദ്ര പദ്ധതിയെ സ്വന്തം പേരിലാക്കാൻ ധനമന്ത്രിക്ക് മടിയുണ്ടായില്ലെന്നും സന്ദീപ് വാര്യർ പരിഹസിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


കേരളത്തിന് നഷ്ടപ്പെട്ട വ്യാഴവട്ടം
....................................
വായിക്കുന്ന തോമസ് ഐസക്കിനു ആവർത്തന വിരസത അനുഭവപ്പെടുന്നില്ലെങ്കിലും കേൾവിക്കാരായ ജനങ്ങൾക്ക് നന്നായി ആവർത്തന വിരസത തോന്നുന്നുണ്ട്. കെഎസ്ആർടിസിക്ക് 1000 CNG ബസ്സുകൾ പുറത്തിറക്കുമെന്ന് 2016 ലെ ബജറ്റ് പ്രസംഗത്തിൽ ഐസക്ക് പ്രഖ്യാപിച്ചതാണ്. ഈ പ്രഖ്യാപനം തോമസ് ഐസക്ക് നടത്തിയ എല്ലാ ബജറ്റ് പ്രസംഗങ്ങളിലും ആവർത്തിക്കാറുണ്ട്. ഇന്നും ഇത് തന്നെ ആവർത്തിച്ചിരിക്കുന്നു. പ്രഖ്യാപനമല്ലാതെ ഇന്നേ വരെ യാതൊരു നടപടിയും കെഎസ്ആർടിസിക്ക് വേണ്ടി കൈക്കൊണ്ടിട്ടില്ല.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരത്തകർച്ചയെ കുറിച്ച് തോമസ് ഐസക്ക് ഇന്നത്തെ പ്രസംഗത്തിൽ പരിതപിക്കുന്നത് കണ്ടു.കേരളത്തിലെ സർവ്വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ കിഫ്ബി വഴി പണം നീക്കിവക്കുമെന്നും പ്രഖ്യാപിച്ചു. 2016 ലെ ബജറ്റിലും കേരളത്തെ ഉന്നത വിദ്യാഭ്യാസത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് എന്ത് മികവാണു 5 വർഷം കൊണ്ട് കെ.ടി. ജലീലും തോമസ് ഐസക്കും ചേർന്ന് ഉണ്ടാക്കിയത് ?

കൊച്ചാപ്പമാർക്കും മൂത്താപ്പമാർക്കും ജോലി നൽകാനും ഖുറാന്റെ മറവിൽ സ്വർണ്ണ കള്ളകടത്തിനും
ഉള്ള മികവല്ലാതെ മറ്റെന്താണു ജലീൽ പ്രദർശ്ശിപ്പിച്ചിട്ടുള്ളത്?


ആരെ പറ്റിച്ചാലും കുട്ടികളെ പറ്റിക്കരുത്. കുടുംബശ്രീ വഴി കെ.എസ്.എഫ്.ഇ. ചിട്ടിയിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് ശിവശങ്കറിന്റെ തട്ടിപ്പ് പ്രസ്ഥാനമായ കൊക്കോണിക്സിന്റെ ലാപ്‌ടോപ് നൽകുമെന്ന് പ്രഖ്യാപിച്ചിട്ട് കാലമെത്രയായി. തോമസ് ഐസക്കിനെ വിശ്വസിച്ച് പോക്കറ്റ് മണിയും കുടുക്കപൊട്ടിച്ചതും എല്ലാം ചേർത്ത് കെ.എസ്.എഫ്.ഇ. ചിട്ടിയിൽ ചേർന്ന കുട്ടികളുടെ പണം വാങ്ങി വച്ചതല്ലാതെ എത്ര കുട്ടികൾക്ക് ലാപ്‌ടോപ് കൊടുത്തിട്ടുണ്ട്? എന്നിട്ടാണു വീണ്ടും ഒരു നാണവുമില്ലാതെ ബജറ്റിൽ പ്രഖ്യാപനം ആവർത്തിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാർ കോടികൾ ചിലവാക്കി നിർമ്മിച്ച കൊക്കോണിക്സിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ധനകാര്യമന്ത്രി മിണ്ടുന്നുമില്ല.

കേരളത്തിലെ ഇന്റർനെറ്റ് ഹൈവേ ഒരു കമ്പനിയുടേയും കുത്തകയായിരിക്കില്ല, കേരളത്തിലെ എല്ലാ സേവനദാതാക്കൾക്കും കെഫോൺ ഇൻഫ്രാസ്റ്റ്രക്ചർ ഉപയോഗിക്കാൻ സാധിക്കും എന്ന തോമസ് ഐസക്കിന്റെ പ്രഖ്യാനം ഒരു മുൻകൂർ ജാമ്യമെടുക്കലാണ്. മറ്റാരുമല്ല അംബാനിയുടെ റിലയൻസ് തന്നെയാണു കെഫോൺ ഇൻഫ്രാസ്റ്റ്രക്ച്ചർ പ്രധാനമായും ഉപയോഗിക്കാൻ പോകുന്നത്. അത് മറച്ചുവെക്കാൻ ഐസക്ക് ഒരു വടി മുൻകൂട്ടി എറിഞ്ഞതാണ്. കെ ഫോൺ റിലയൻസിന് ബദലാണ് എന്ന കള്ള പ്രചാരണത്തിന്റെ മുനയൊടിക്കുന്നതായി തോമസ് ഐസക്കിന്റെ പ്രഖ്യാപനം.

വഴിയോര കച്ചവടക്കാർക്ക് 10000 രൂപ കേന്ദ്ര സർക്കാർ ആത്മനിർഭർഭാരതിന്റെ ഭാഗമായി പ്രഖ്യാപിച്ചതാണ് . അത് കേരളത്തിലും ആയിരക്കണക്കിന്ന് പേർക്ക് ലഭിച്ചു കഴിഞ്ഞു. ആതും സ്വന്തം പേരിലാക്കാൻ ഐസക്കിനു മടി ഉണ്ടായില്ല.
തോമസ് ഐസക്ക് അദ്ദേഹത്തിന്റെ പന്ത്രണ്ടാമത്തെയും അവസാനത്തെയും ബജറ്റ് ആണു അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന തരത്തിൽ ഒരു പദ്ധതിയെങ്കിലും പ്രഖ്യാപിക്കുവാനോ നടപ്പിലാക്കുവാനോ ഈ പന്ത്രണ്ട് തവണ കൊണ്ട് സാധിച്ചിട്ടുണ്ടോ.

പരിഷത്തുകാരുടെ സ്ഥിരം വാചകമേളയും ഉട്ടോപ്യൻ ആശയങ്ങളുടെ നെടുങ്കൻ പ്രഭാഷണങ്ങളുമല്ലാതെ കേരളത്തിന്റെ വളർച്ചക്കായി തോമസ് ഐസക്കിന്റെ 12 വർഷങ്ങൾ എന്ത് സംഭാവനയാണു നൽകിയിട്ടുള്ളത് ? ലോട്ടറിക്കും മദ്യത്തിനുമപ്പുറം കേരളത്തിനു ജീവിക്കാൻ ഒരു വഴി കണ്ടെത്തി തരുന്നതിൽ തോമസ് ഐസക്ക് പരാജയപ്പെട്ടു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FACEBOOK POST, SANDEEP WARRIER, STATE BUDGET, BUDGET 2021
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.