SignIn
Kerala Kaumudi Online
Wednesday, 03 March 2021 4.22 AM IST

'കുടിച്ചിട്ട് പെങ്കുട്ട്യോളെ ശല്ല്യം ചെയ്യുന്നത് ഓന്റെ സ്ഥിരം പരിപാടിയാ സാറേ...'; തകർപ്പൻ പ്രകടനവുമായി ജയസൂര്യ, 'വെള്ള'ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

vellam

ലോക്ക്ഡൗണിന് ശേഷം ആദ്യമായി തിയേറ്ററില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രം 'വെള്ള'ത്തി​െൻറ ട്രെയിലർ പുറത്തിറങ്ങി. ശ്രദ്ധ നേടിയ 'ക്യാപ്റ്റന്‍' എന്ന ചിത്രത്തിന്​ ശേഷം പ്രജേഷ് സെന്‍ - ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വെള്ളം ജനുവരി 22 നാണ് റിലീസ് ചെയ്യുന്നത്. സ്ഥിരം മദ്യപാനിയായ ഒരാളുടെ ജീവിതമാണ് സിനിമ വിഷയമാക്കുന്നത്.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ. ഫ്രണ്ട്ലി പ്രൊഡക്ഷന്‍സി​െൻറ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ്​ വെള്ളം നിര്‍മിച്ചിരിക്കുന്നത്​​. നിധീഷ് നടേരിയുടെയും ബി.കെ ഹരിനാരായണ​െൻറയും വരികള്‍ക്ക് ബിജിപാലാണ് സംഗീതം നല്‍കിയത്.

സംയുക്താ മേനോന്‍, സിദ്ദിക്ക്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്‌നേഹ പലിയേരി, ഇടവേള ബാബു, ജോണി ആൻറണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്‍, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, അധീഷ് ദാമോദര്‍, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ഇതിന് പുറമേ മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: JAYASURYA, VELLAM MOVIE, TRAILER, KERALA, CINEMA, YOUTUBE
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.