പൊറുതോണി: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നിരവധി തൊഴിൽവസരം ഒരുക്കുന്നു. ജില്ലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 21ന് രാവിലെ 10.30ന് ജില്ലാ പോലീസ് സഹകരണ സംഘ ഓഡിറ്റോറിയത്തിൽ വിവിധ വായ്പാ പദ്ധതി വിശദീകരണ യോഗവും ഗുണഭോക്താക്കളുടെ സംശയ നിവാരണവും പരാതി പരിഹാര ക്യാമ്പും നടത്തും. കുടുംബശ്രീ മിഷനിൽ രജിസ്റ്റർ ചെയ്ത പട്ടികജാതി പട്ടിക വർഗ്ഗ വനിതാ അയൽക്കൂട്ടങ്ങൾക്ക് സ്വയം തൊഴിൽ സംരംഭം തുടങ്ങുന്നതിന് കോർപ്പറേഷൻ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി കുറഞ്ഞ പലിശ നിരക്കിൽ ജാമ്യരഹിത വായ്പ നൽകും. ഫോൺ: 04862 232365, 9400068506