ശബരിമലയിൽ അന്നദാന മണ്ഡപം യാഥാർത്ഥ്യമാക്കിയത് പിണറായി സർക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ചെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പോലും അവഗണിച്ച മോദി സർക്കാർ ഒരു രൂപ പോലും ഈ അന്നദാന മണ്ഡപത്തിന് മുടക്കിയിട്ടില്ലെന്നും, ആരും ഉളുപ്പില്ലാത്ത അവകാശ വാദവുമായി വരരുതെന്നും കടകംപള്ളി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
'ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം യാഥാർഥ്യമാക്കിയത് പിണറായി സർക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ചാണ്. സംസ്ഥാന സർക്കാർ 21.55 കോടി രൂപയാണ് അന്നദാന മണ്ഡപം നിർമ്മിക്കാൻ വിനിയോഗിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിൽ ഒന്നായ ഇവിടെ ഒരേസമയം 5000 തീർത്ഥാടകർക്ക് അന്നദാനം നൽകാൻ കഴിയും.
അപ്പോൾ മിത്രംസ്, ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പോലും അവഗണിച്ച മോദി സർക്കാർ ഒരു രൂപ പോലും ഈ അന്നദാന മണ്ഡപത്തിന് മുടക്കിയിട്ടില്ല. അന്നദാനം മഹാദാനമാണ്. അതിൽ പോലും ഉളുപ്പില്ലാത്ത അവകാശ വാദവുമായി വരരുത്.
പിണറായി വിജയൻ സർക്കാർ യാഥാർത്ഥ്യമാക്കിയ അന്നദാന മണ്ഡപം കേന്ദ്രത്തിന്റേതെന്ന് ഗീർവാണം അടിക്കുന്നവരോട് ഒരു പഴഞ്ചൊല്ല് ഓർമ്മിപ്പിക്കാം. ''ആരാന്റെ പന്തലിൽ വാ എന്റെ വിളമ്പു കാണണമെങ്കിൽ' എന്ന തൊലിക്കട്ടി അലങ്കാരമാക്കരുത്.
കടകംപള്ളി സുരേന്ദ്രൻ'
ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം യാഥാര്‍ഥ്യമാക്കിയത് പിണറായി സര്‍ക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ചാണ്. സംസ്ഥാന...
Posted by Kadakampally Surendran on Tuesday, 19 January 2021