ജയ്പാൽഗുരി: പശ്ചിമ ബംഗാളിൽ വാഹനാപകടത്തിൽ പതിമൂന്ന് മരണം. ജൽപായ്ഗുരി ജില്ലയിലെ ധൂപുഗുരി നഗരത്തിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. അപകടത്തിൽ പതിനെട്ട് പേർക്ക് പരിക്കേറ്റു. കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണം.
വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ചുരഭന്ദർ ലാൽ സ്കൂളിൽ നിന്ന് ധുപ്ഗുരിയിലേക്ക് പോയ സംഘം സഞ്ചരിച്ച ബസാണ് ദേശീയപാതയിലെ ജൽദാക പാലത്തിന് സമീപം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആറ് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പടെ പതിമൂന്ന് പേർ മരിച്ചതായി ജൽപായ്ഗുരി സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
West Bengal: 13 people died in an accident in Dhupguri city of Jalpaiguri district last night, due to reduced visibility caused due to fog. The injured were taken to a hospital. pic.twitter.com/HHUvqCist6
— ANI (@ANI) January 20, 2021
പരിക്കേറ്റവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.ഒരു ട്രക്കുമായിട്ടാണ് ബസ് കൂട്ടിയിടിച്ചത്. മുടൽ മഞ്ഞിനെത്തുടർന്ന് നേരെ വന്ന ട്രക്ക് ബസ് ഡ്രൈവർക്ക് കാണാൻ സാധിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. ബസും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ട്രക്ക് എതിർ ദിശയിൽ നിന്ന് വന്ന കാറുമായും കൂട്ടിയിടിച്ചു.