SignIn
Kerala Kaumudi Online
Sunday, 28 February 2021 12.16 PM IST

അഭിനയം നിർത്താൻ ആവശ്യപ്പെട്ടു, സഹതാരത്തോടൊപ്പം ചിത്ര നൃത്തം ചെയ്തതിൽ പ്രകോപിതനായി; ഭർത്താവിന്റെ ഓഡിയോ പുറത്ത്

chithra

ചെന്നൈ: നടിയും അവതാരകയുമായ ചിത്രയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ഭർത്താവ് ഹേംനാഥിന്റെ ഓഡിയോ പുറത്ത്. ചിത്രയെ താൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് സുഹൃത്ത് സെയ്ദ് രോഹിത്തിനോട് ഇയാൾ പറയുന്നതിന്റെ ഓഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

സംഭവദിവസം ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടൽ മുറിയിലെത്തിയപ്പോൾ സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെക്കുറിച്ച് ചിത്രയോട് താൻ ചോദിച്ചുവെന്നും, ദേഷ്യപ്പെട്ട് അവൾ മുറിയിൽ കയറി വാതിലടച്ചുവെന്നും, കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്നും ഓഡിയോയിൽ ഹേംനാഥ് പറയുന്നു.

കുമാരൻ തങ്കരാജനൊപ്പം ചിത്ര അഭിനയിക്കുന്നതിൽ ഹേംനാഥിന് എതിർപ്പുണ്ടായിരുന്നു. അഭിനയം നിർത്താനും ഇയാൾ പലതവണ ആശ്യപ്പെട്ടിരുന്നു. എന്നാൽ നടി ഇതിന് വഴങ്ങിയില്ല. ഇതിന്റെ പേരിൽ മാനസികമായി പീഡിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞമാസം ഒൻപതിനാണ് ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ചിത്രയെ കണ്ടെത്തിയത്. നടിയുടെ കുടുംബം പരാതി നൽകിയിരുന്നു. ഡിസംബർ 15 ന്‌ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണ ഉൾപ്പടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, VJ CHITHRA, SUICIDE, HEMNATH
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.